പത്ത് മണിക്കൂർ നീളുന്ന തത്സമയ കലാപ്രകടനവുമായി ഫ്ളവേഴ്സ്; ‘അനന്തരം’ നാളെ രാവിലെ 9 മണി മുതൽ

ഫ്ളവേഴ്സ്  ടോപ് സിംഗറിന്റെ 22 മത്സരാർത്ഥികൾക്കും 20 ലക്ഷം രൂപയുടെ സ്‌കോളർഷിപ്പ് നൽകിയതിന് പിന്നാലെ വീണ്ടും ചരിത്രമെഴുതാനൊരുങ്ങി ഫ്ളവേഴ്സ്. മഹാരോഗത്തിന്റെ പിടിയിൽ നിന്നും അതിജീവിച്ചവർക്കായി ഫ്ളവേഴ്സ് കലാകാരന്മാർ പത്ത് മണിക്കൂർ നീളുന്ന
തത്സമയ കലാപ്രകടനങ്ങൾ ഒരുക്കുന്നു.  ഞായറാഴ്ച്ച രാവിലെ 9 മണി മുതൽ ‘അനന്തരം’ തത്സമയം ഫ്ളവേഴ്‌സിലൂടെ കാണാം.

രോഗാനന്തരം ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെടുന്നവർക്ക് കൈത്താങ്ങാവാൻ ലോക മലയാളികളെ ക്ഷണിക്കുകയാണ് ഫ്ളവേഴ്സ് ടിവി .

ജൂൺ 16നാണ് ഫ്ളവേഴ്സ്  ടിവി സ്‌കോളർഷിപ്പ് വിതരണത്തിലൂടെ ടെലിവിഷൻ ചരിത്രം തിരുത്തിക്കുറിക്കുന്നത്. ഫ്ളവേഴ്സ് ടോപ് സിംഗർ സ്‌കോളർഷിപ്പ് ഫോർ എജ്യൂക്കേഷൻ എന്നാണ് ഈ സ്‌കോളർഷിപ്പ് പദ്ധതിയുടെ പേര്. ടോപ് സിംഗറിലെ കുട്ടിപ്പാട്ടുകാരുടെ പഠന ചിലവ് ഏറ്റെടുത്തുകൊണ്ടുള്ളതാണ് പുതിയ പദ്ധതി.

സ്‌കോളർഷിപ്പ് വഴി ബിരുദാനന്തര ബിരുദം വരെ പഠിക്കാൻ 20 ലക്ഷം രൂപയുടെ സ്‌കോളർഷിപ്പാണ് നൽകുന്നത്. ജ്യോതി ലബോറട്ടറീസ് സിഎംഡി എംപി രാമചന്ദ്രൻ, അമേരിക്കയിലെ ട്രിനിറ്റി ഗ്രൂപ്പ് സിഇഒ സിജോ വടക്കൻ, ഫ്ളവേഴ്സ് ടിവി ചെയർമാൻ ഗോകുലം ഗോപാലൻ, ഇൻസൈറ്റ് മീഡിയ സിറ്റി ചെയർമാൻ ഡോ.ബി ഗോവിന്ദൻ, ട്വന്റിഫോർ വാർത്താ ചാനൽ ചെയർമാൻ ആലുങ്കൽ മുഹമ്മദ്, ഫ്ളവേഴ്സ് ടിവി വൈസ് ചെയർമാൻ ഡോ വിദ്യാ വിനോദ്, ഫ്ളവേഴ്സ്  ടി വി ഡയറക്ടേഴ്‌സായ സതീഷ് ജി പിള്ള, ഡേവിസ് എടക്കുളത്തൂർ, എന്നിവരുടെ സംയുക്ത സംരംഭമാണ് ഫ്ളവേഴ്സ് ടോപ് സിംഗർ സ്‌കോളർഷിപ്പ് ഫോർ എഡ്യുക്കേഷൻ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top