Advertisement

യൂണിവേഴ്‌സിറ്റി കോളേജിലെ സംഘർഷം; എസ്എഫ്‌ഐ യൂണിറ്റ് പിരിച്ചുവിട്ടു

July 13, 2019
Google News 0 minutes Read

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ എസ്എഫ്‌ഐ യൂണിറ്റ് പിരിച്ചുവിട്ടു. പ്രതികളായവരെ സംഘടനയിൽ നിന്നും പിരിച്ചുവിടാനും തീരുമാനമായി. എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് നടപടി. എസ്എഫ്‌ഐയുടെ നിലപാടുകൾക്ക് അനുസരിച്ച് യൂണിവേഴ്‌സിറ്റി കോളേജിലെ യൂണിയൻ ഉയർന്നില്ലെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി.

യൂണിറ്റ് പിരിച്ചു വിടുമെന്ന വാർത്തകൾ പുറത്തുവന്നിരുന്നുവെങ്കിലും ജില്ലാ നേതൃത്വം അത് തള്ളിയിരുന്നു. പുനഃസംഘടന നടത്താൻ സാധ്യതയുണ്ടെന്നായിരുന്നു പുറത്തുവന്ന വിവരം. കോളേജിലെ യൂണിറ്റ് പിരിച്ചുവിടുമെന്ന് സംഘടനയുടെ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു ഇന്നലെ പറഞ്ഞിരുന്നു.

അതേസമയം, കേളേജിൽ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥി അഖിൽ ചന്ദ്രനെ കുത്തിപരിക്കേൽപ്പിച്ചത് എസ്എഫ്‌ഐ പ്രവർത്തകനായ ശിവരഞ്ജിത്തെന്ന് പൊലീസിന്റെ എഫ്‌ഐആറിൽ പറയുന്നു. ഡോക്ടർക്ക് നൽകിയ മൊഴിയിലും അഖിൽ ഇക്കാര്യം പറയുന്നു. എസ്എഫ്‌ഐ യൂണിറ്റ് ഭാരവാഹികളായ നസീം, ശിവരഞ്ജിത്ത്, ഇബ്രാഹീം, അദ്വൈത്, ആരോമൽ, അമൽ, ആദിൽ എന്നിവർക്കെതിരെയാണ് വധശ്രമത്തിന് കേസെടുത്തിരിക്കുന്നത്. ഇവരെ ഭാരവാഹിത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here