Advertisement

പൃഥ്വിരാജും ഇന്ദ്രജിത്തും വീണ്ടും ഒന്നിക്കുന്നു; സംവിധാനം മുഹ്സിൻ പരാരിയുടെ സഹോദരൻ

July 14, 2019
3 minutes Read

തിരക്കഥാകൃത്തും സംവിധായകനുമായ മുഹ്സിൻ പരാരിയുടെ സഹോദരൻ ഇർഷാദ് പരാരി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ പൃഥ്വിരാജും ഇന്ദ്രജിത്തും വീണ്ടും ഒന്നിക്കുന്നു. ഇർഷാദ് തന്നെ തിരക്കഥയൊരുക്കുന്ന ചിത്രത്തിൻ്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാവുമെന്നാണ് വിവരം. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിൽ സഹ സംവിധായകനായിരുന്ന ഇർഷാദിൻ്റെ ആദ്യ സ്വതന്ത്ര സിനിമയാണിത്.

നേരത്തെ പൃഥ്വിരാജ്, ഇര്‍ഷാദ് പരാരി, മുഹ്‌സിന്‍ പരാരി, സക്കരിയ എന്നിവര്‍ ഒരുമിച്ചുള്ള ഒരു സെല്‍ഫി സംവിധായകൻ സക്കരിയ തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് മുഹ്‌സിന്‍-സക്കരിയ ടീമിന്റെ പുതിയ ചിത്രത്തില്‍ പൃഥ്വിരാജ് നായകനാകുന്നുവെന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചു. എന്നാല്‍ ഇത് ഇര്‍ഷാദ് പരാരി സംവിധാനം ചെയ്യുന്ന ചിത്രമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ സെല്‍ഫിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ‘എൻ്റെ ഇക്ക ചെയ്യുന്ന പടം’ എന്ന് മുഹ്‌സിനും ഇന്‍സ്റ്റയില്‍ കമന്റ് ചെയ്തിരുന്നു. അതും ചിത്രത്തെപ്പറ്റിയുള്ള സൂചനകൾ ഉറപ്പിക്കുന്നതാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top