ബാലഭാസ്‌ക്കറിന്റെ മരണം; ക്രൈംബ്രാഞ്ചിന്റെ റിപ്പോർട്ട് അനുകൂലമല്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് പിതാവ്

വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണത്തിൽ നിയമ നടപടികളുമായി മുന്നോട്ട് പോകാൻ കുടുംബം. ബാലഭാസ്‌ക്കറിന്റെ പിതാവ് കൊച്ചിയിൽ മുതിർന്ന അഭിഭാഷകൻ രാം കുമാറുമായി കൂടിക്കാഴ്ച നടത്തി. ക്രൈം ബ്രാഞ്ചിന്റെ അന്വേഷണ റിപ്പോർട്ട് അനുകൂലമല്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് പിതാവ് കെ സി ഉണ്ണി മാധ്യമങ്ങളോട് പറഞ്ഞു.
ബാലഭാസ്‌ക്കറിന്റേത് അപകട മരണമാണെന്ന രീതിയിൽ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്ന പശ്ചാത്തലത്തിലാണ് നിയമ നടപടികളുമായി മുന്നോട്ട് പോകാൻ കുടുംബം തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ബാലഭാസ്‌ക്കറിന്റെ അച്ഛൻ ഉണ്ണി കൊച്ചിയിൽ ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനായ രാം കുമാറുമായി കൂടിക്കാഴ്ച്ച നടത്തിയത്.
ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിൽ എന്താണ് നടക്കുന്നതെന്ന് തങ്ങൾക്കറിയിലെന്ന് ഉണ്ണി പറഞ്ഞു. കുടുംബം ഉന്നയിച്ച ആക്ഷേപങ്ങളിൽ ക്രൈംബ്രാഞ്ച് കൃത്യമായ മറുപടി നൽകിയില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനമെന്നു ഉണ്ണി മാധ്യമങ്ങളോട് വ്യക്തമാക്കാക്കി. ബാലഭാസ്‌ക്കറിന്റെ മരണം ഹൈക്കോടതിയുടെ മേൽ നോട്ടത്തിൽ ഏതെങ്കിലും സ്വതന്ത്ര ഏജൻസികളെകൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് പിതാവിന്റെ ആവശ്യം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here