Advertisement

‘അത്തരം പ്രയോഗങ്ങൾ ഉണ്ടാകുന്നത് തെരുവ് ഗുണ്ടകളിൽ നിന്ന്, അവനവനെ വിളിച്ചാൽ മതി’; മുഖ്യമന്ത്രിക്ക് കെ സുധാകരന്റെ മറുപടി

July 14, 2019
Google News 1 minute Read

കോൺഗ്രസുകാരെ ഡാഷ് എന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി കെ സുധാകരൻ. പിണറായി വിജയൻ അവനവനെ വിളിക്കേണ്ട പേരാണ് ‘ഡാഷ്’ എന്ന് കെ സുധാകരൻ കണ്ണൂരിൽ പറഞ്ഞു. അത്തരത്തിലുള്ള പ്രയോഗങ്ങൾ ഉണ്ടാകുന്നത് തെരുവ് ഗുണ്ടയിൽ നിന്നാണ്. മുഖ്യമന്ത്രി പദവിക്ക് ചേരുന്ന പദപ്രയോഗങ്ങളല്ല പിണറായി വിജയന് ഉള്ളതെന്നും കെ സുധാകരൻ കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഒരു പരിപാടിയിൽ സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി കോൺഗ്രസ് പ്രവർത്തകരെ പരിഹസിച്ചത്. കോൺഗ്രസുകാരെ വിശ്വസിക്കാൻ പറ്റില്ലെന്ന് തങ്ങൾ ആദ്യമേ പറയുന്നതാണെന്നെന്നും കോൺഗ്രസുകാർ എപ്പോഴാണ് ബിജെപിയിലേക്ക് ചേക്കേറുക എന്ന് പറയാൻ പറ്റില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Read more: ‘പറയാൻ വേറെ വാക്കുണ്ട്, ഡാഷ് എന്ന് കണക്കാക്കിയാൽ മതി’; ബിജെപിയിലേക്ക് പോയ കോൺഗ്രസുകാരെ പരിഹസിച്ച് മുഖ്യമന്ത്രി

ബിജെപി ഒഴുക്കുന്ന പണത്തിന് കൈയും കണക്കുമില്ല. പ്ലാവില കാണിച്ചാൽ നാക്ക് നീട്ടിപ്പോകുന്ന ആട്ടിൻകുട്ടിയെപ്പോലെ കുറേ.. പറയാൻ വേറെ വാക്കുണ്ട്, പക്ഷേ പറയുന്നില്ല. തൽക്കാലം ഡാഷ് എന്ന് കണക്കാക്കിയാൽ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ബിജെപിക്ക് ആളെക്കൊടുക്കലാണ് കോൺഗ്രസിന്റെ പണിയെന്ന് സിപിഐഎം നേരത്തെ പറഞ്ഞതാണ്. കോൺഗ്രസിന്റെ അപചയത്തിൽ സഹതാപമുണ്ട്. നേതൃത്വം പോലുമില്ലാതെ അനാഥാവസ്ഥയിലാണ് കോൺഗ്രസ്. രാജ്യം ഇത്തരത്തിൽ ഒരു സങ്കീർണാവസ്ഥയിൽ നിൽക്കുമ്പോൾ കോൺഗ്രസിനെപ്പോലൊരു പാർട്ടി അനാഥാവസ്ഥയിലെത്താൻ പാടുണ്ടോ? വൻതോതിൽ ജയിച്ചാൽ വിജയമേറ്റെടുക്കാൻ മാത്രമുള്ളതല്ല, കോൺഗ്രസിന്റെ ഉത്തരവാദിത്തം. അത് മറക്കരുതെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here