യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമം അംഗീകരിക്കാൻ കഴിയില്ല; നടപടി തിരുത്തേണ്ടതെന്ന് തോമസ് ഐസക്

യൂണിവേഴ്‌സിറ്റി കോളജില അക്രമണം അംഗീകരിക്കാൻ കഴിയില്ലെന്ന് മന്ത്രി തോമസ് ഐസക്ക്. ഇത്തരം നടപടികൾ തിരുത്തപ്പെടേണ്ടത് തന്നെയാണ്. യൂണിവേഴ്‌സിറ്റി കോളജ് സംഭവം ഒരു അപവാദം മാത്രമാണ്. അതിന്റെ പേരിൽ എസ്എഫ്‌ഐ ആകെ മോശമാണെന്ന് പറയാൻ പറ്റില്ല. കേരളത്തിലെ ക്യാമ്പസുകളിൽ കൊലപ്പെട്ടത് എസ്എഫ്‌ഐ പ്രവർത്തകരാണ്. എസ്എഫ്‌ഐ ആരെയും കൊലപ്പെടുത്തിയിട്ടില്ലെന്നും തോമസ് ഐസക് കോഴിക്കോട്ട് പറഞ്ഞു.
അതേസമയം, സംഭവത്തിൽ പ്രതികരണവുമായി കെ മുരളീധരൻ എംപിയും രംഗത്തെത്തി. യൂണിവേഴ്‌സിറ്റി കോളേജ് അവിടെ നിന്നും മാറ്റി ചരിത്ര മ്യൂസിയമാക്കണമെന്ന് കെ മുരളീധരൻ പറഞ്ഞു. വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനങ്ങൾ അവിടേക്ക് മാറ്റണം. അല്ലാത്ത പക്ഷം ഇതിന് പരിഹാരം ഉണ്ടാകില്ലെന്നും കെ മുരളീധരൻ പറഞ്ഞു.
യൂണിവേഴ്‌സിറ്റി കോളേജ് സംഭവം നടക്കാൻ പാടില്ലാത്തതതാണ്. അത് അംഗീകരിക്കാൻ കഴിയില്ല. 1980 മുതൽ തന്നെ യൂണിവേഴ്‌സിറ്റി കോളേജിന്റെ പ്രവർത്തനം താളം തെറ്റിയിരുന്നു. അവിടെ നടക്കുന്നത് വിദ്യാഭ്യാസമല്ല. ക്രിമിനലുകളെ ഉണ്ടാക്കുന്ന കോളേജ് ആയി അവിടം മാറി. എസ്എഫ്‌ഐയിലെ സമാധാന പ്രേമികൾക്ക് പോലും അവിടെ നിൽക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. അസഹിഷ്ണുതയുടെ പര്യായമാണ് എസ്എഫ്‌ഐയെന്നും കെ മുരളീധരൻ വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here