16 വർഷങ്ങൾ കഴിഞ്ഞു; സച്ചിന്റെ റെക്കോർഡിന് ഇളക്കമില്ല

ഒരു ലോകകപ്പിൽ ഏറ്റവുമധികം റൺസ് നേടിയ താരമെന്ന ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറുടെ റെക്കോർഡിന് ഇളക്കമില്ല. ഈ ലോകകപ്പിൽ ആ റെക്കോർഡ് തകർക്കാൻ സാധ്യതയുണ്ടായിരുന്നവർക്കൊന്നും അതിനു സാധിച്ചില്ല. അതുകൊണ്ട് തന്നെ ഇനി ചുരുങ്ങിയത് നാലു വർഷത്തേക്കെങ്കിലും ഈ റെക്കോർഡ് തിരുത്തപ്പെടില്ല.

സെമി ഫൈനൽ ടീമുകൾ തീരുമാനിക്കപ്പെട്ടപ്പോൾ രോഹിത് ശർമ, ഡേവിഡ് വാർണർ, കെയിൻ വില്ല്യംസൺ, ജോ റൂട്ട്, ജോണി ബെയർസ്റ്റോ എന്നിവർക്കായിരുന്നു സച്ചിൻ്റെ റെക്കോർഡ് തകർക്കാൻ സാധ്യത ഉണ്ടായിരുന്നത്. എന്നാൽ ഇന്ത്യയും ഓസ്ട്രേലിയയും സെമിഫൈനലിൽ പുറത്തായതോടെ രോഹിത്, വാർണർ, ഫിഞ്ച് എന്നിവരുടെ സാധ്യതകൾ അടഞ്ഞു. രോഹിത് 648 റൺസായി ടൂർണമെൻ്റ് ടോപ്പ് സ്കോറർ ആയപ്പോൾ വാർണർ 647 റൺസെടുത്ത് രണ്ടാമനായി.

ബാക്കിയുണ്ടായിരുന്ന കെയിൻ വില്ല്യംസണും ജോണി ബാരിസ്റ്റോയ്ക്കും ജോ റൂട്ടിനും ഫൈനലിൽ ഈ റെക്കോർഡ് മറികടക്കാനുള്ള സാധ്യത ഉണ്ടായിരുന്നു. പക്ഷേ, ഇരുവർക്കും ഫൈനലിൽ ഒരു വലിയ ഇന്നിംഗ്സ് കളിക്കാൻ സാധിച്ചില്ല. ന്യൂസിലൻഡ് ആദ്യം ബാറ്റ് ചെയ്തപ്പോൾ വില്ല്യംസൺ 30 റൺസെടുത്ത് പുറത്തായി. രണ്ടാം ബാറ്റിംഗിൽ ബെയർസ്റ്റോ 36 റൺസെടുത്തും റൂട്ട് ഏഴ് റൺസെടുത്തും പുറത്തായി. നിലവിൽ 578 റൺസുമായി വില്ല്യംസൺ ഇക്കൊല്ലത്തെ റൺ വേട്ടക്കാരിൽ നാലാമതും 556 റൺസുമായി ജോറൂട്ട് അഞ്ചാമതും 532 റൺസുമായി ബെയർസ്റ്റോ ആറാമതുമാണ്.

2003 ലോകകപ്പിലായിരുന്നു സച്ചിൻ്റെ റെക്കോർഡ് പ്രകടനം. 11 മത്സരങ്ങളിൽ നിന്ന് ഒരു സെഞ്ചുറിയും 6 അർദ്ധസെഞ്ചുറിയുമടക്കമാണ് സച്ചിൻ 673 റൺസെടുത്തത്. ഇതിൽ രണ്ടു വട്ടം സച്ചിൻ 90കളിൽ പുറത്തായിരുന്നു. ടൂർണമെൻ്റിൽ ഫൈനൽ കളിച്ച ഇന്ത്യ ഓസ്ട്രേലിയയോട് പരാജയപ്പെടുകയായിരുന്നു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More