യൂണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഒരാള്‍ പിടിയില്‍

യൂണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഒരാള്‍ പിടിയിലായി. എസ്എഫ്‌ഐ പ്രവര്‍ത്തകനായ നേമം സ്വദേശി ഇജാബ് ആണ് പിടിയിലായത്. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട കണ്ടാലറിയാവുന്ന 30 പേരിലൊരാളാണ് ഇജാബ്. അതേസമയം സംഘര്‍ഷത്തിലെ ഒന്നും രണ്ടും പ്രതികള്‍ പിഎസ്‌സി റാങ്ക് പട്ടികയിലുള്ളത് രഹസ്യാന്വേഷണവിഭാഗം അന്വേഷിക്കുന്നു. ശിവരഞ്ജിത്ത് ഒന്നാം റാങ്കും നസീം 28-ാം റാങ്കുമാണ് നേടിയത്.
എന്നാല്‍ അഖിലിനു നേരെ പ്രതികളുടെ ഭാഗത്തു നിന്നും മുന്‍പും ഭീണികള്‍ നേരിട്ടിരുന്നതായും അഖിലിന്റെ അച്ഛന്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ പ്രതി ചേര്‍ക്കപ്പെട്ടവര്‍ക്കെതിരെ ഏതെങ്കിലും തരത്തില്‍ പരാതിപ്പെട്ടാല്‍ അഖിലിനെ കോളേജില്‍ പഠിപ്പിക്കില്ല എന്നും പ്രതികള്‍ പറഞ്ഞിരുന്നതായും അഖിലിന്റെ അച്ഛന്‍ പരാതിപ്പെട്ടു. സംഭവത്തില്‍ പ്രതി ചേര്‍ക്കപ്പെട്ടവര്‍ പിഎസ് സിറാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇക്കാര്യവും രഹസ്യാന്വേണ വിഭാഗം അന്വേഷിക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here