നെടുങ്കണ്ടത്ത് കൊല്ലപ്പെട്ട രാജ് കുമാറിന് കസ്റ്റഡിയില്‍ മര്‍ദനമേറ്റിട്ടുണ്ടെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍ ജസ്റ്റിസ് കെ നാരായണക്കുറുപ്പ്

നെടുങ്കണ്ടത്ത് കൊല്ലപ്പെട്ട രാജ് കുമാറിന് കസ്റ്റഡിയില്‍ മര്‍ദനമേറ്റിട്ടുണ്ടെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍ ജസ്റ്റിസ് കെ നാരായണക്കുറുപ്പ്. 12-ാം തീയതി സ്റ്റേഷനിലേക്ക് നടന്നു വന്ന രാജ് കുമാറിനെ 16-ാം തീയതി കിടത്തിയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കസ്റ്റഡിയില്‍ സംഭവിച്ച മരണത്തില്‍ നിന്ന് പൊലീസിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. കുറ്റക്കാരില്‍ ഒരാള്‍ പോലും രക്ഷപ്പെടില്ലന്നും ജസ്റ്റിസ് നാരായണക്കുറുപ്പ് വ്യക്തമാക്കി.
പൊലീസ് കസ്റ്റഡിയില്‍ ഉണ്ടായിരുന്ന രാജ് കുമാറിന് ക്രൂരമായ മര്‍ദ്ദനം ഏറ്റിട്ടുണ്ട്. ഈ ഉത്തരവാദിത്ത്വത്തില്‍ നിന്നും പൊലീസിന് ഒഴിഞ്ഞുമാറാന്‍ ആവില്ലെന്നും നാരായണക്കുറുപ്പ് വ്യക്തമാക്കി. ഇത് സംബന്ധിച്ച വ്യക്തമായൊരുന്വേഷണമാകും ജുഡീഷ്വല്‍ കമ്മീഷന്റെ ഭാഗത്ത് നിന്നും ഉണ്ടാവുക. പൊലീസ് സ്റ്റേഷനില്‍ പരിശോധന നടത്തിയപ്പോള്‍ തന്നെ ചില കാര്യങ്ങള്‍ വ്യക്തമായിട്ടുണ്ട്. മാത്രമല്ല , പ്രാഥമിക ഘട്ടത്തില്‍ രാജ് കുമാറിനെ ചികിത്സിച്ച ഡോക്ടര്‍ പറയുന്നതനുസരിച്ച് രാജ് കുമാറിന് വേദനക്കുളള ഗുളികയാണ് നല്‍കിയതെന്ന് ഡോക്ടര്‍ വ്യക്തമാക്കി. രാജ് കുമാറിന്റെ ആരോഗ്യനില ഗുരുതരമായിരിക്കുന്ന സാബചര്യത്തില്‍ സ്ട്രക്ച്ചറില്‍ കിടത്തി നിരീക്ഷണത്തിന് വെയ്ക്കുക മാത്രമാണ് ചെയ്തത്.
പൊലീസുകാരുടെയും ഡോക്ടന്മാരുടെയും ഭാഗത്ത് നിന്നും വളരെ അലസമായ നീക്കമാണ് രാജ്കുമാറിന്റെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നതെന്നും ജസ്റ്റിസ് നാരായണക്കുറുപ്പ് വ്യക്തമാക്കി. ഇതിന്റെ പശ്ചാത്തലത്തിലാണ് റീ പോസ്റ്റുമോര്‍ട്ടം ആവശ്യപ്പെട്ടതെന്നും ആറുമാസത്തിനുള്ളില്‍ അന്വേഷണം അവസാനിപ്പിക്കുമെന്നും ജസ്റ്റിസ് നാരായണക്കുറുപ്പ് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here