പൊലീസിൽ ഇനി ഉരുട്ടിക്കൊലയ്ക്ക് പകരം കുത്തിക്കൊല നടക്കുമെന്ന് സെൻകുമാർ

ക്രിമിനലുകൾ ഉൾപ്പെട്ട പൊലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റ് റദ്ദാക്കി വീണ്ടും പരീക്ഷ നടത്തണമെന്ന് മുൻ ഡിജിപി ടി.പി സെൻകുമാർ. എസ്എഫ്‌ഐ ക്രിമിനലുകൾ പൊലീസിലെത്തിയാൽ ഉരുട്ടിക്കൊലയ്ക്ക് പകരം ഇനി കുത്തിക്കൊലയാകും പൊലീസിൽ നടക്കുകയെന്നും സെൻകുമാർ പറഞ്ഞു.
Read Also; യൂണിവേഴ്‌സിറ്റി കോളേജിലെ ക്രിമിനലുകൾ പൊലീസ് സേനയിലെത്താൻ പാടില്ലെന്ന് മന്ത്രി ജി.സുധാകരൻ
ക്രിമിനലുകൾ പൊലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടതിനാൽ പിഎസ്‌സിയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. പരീക്ഷാ സെന്ററിന്റെ കാര്യത്തിലും പരീക്ഷാ നടത്തിപ്പിലും തിരിമറിയുണ്ടായിട്ടുണ്ട്. പരീക്ഷ എഴുതിയത് ഇവർ തന്നെയാണോയെന്നും സംശയമുണ്ട്. പൊലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റ് റദ്ദാക്കി പിഎസ്എസി വീണ്ടും പരീക്ഷ നടത്തണമെന്നും സെൻകുമാർ ആവശ്യപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here