സിറിയയിലേക്ക് എണ്ണകൊണ്ടു പോകില്ലെന്ന് ഉറപ്പു നല്‍കിയാല്‍ കപ്പല്‍ വിട്ടു നല്‍കാമെന്ന് ബ്രിട്ടണ്‍

സിറിയയിലേക്ക് എണ്ണകൊണ്ടു പോകില്ലെന്ന് ഉറപ്പു നല്‍കിയാല്‍ എണ്ണ കൊണ്ടു പോകില്ലെന്ന് ഇറാന്‍ ഉറപ്പു നല്‍കിയാല്‍ കപ്പല്‍ വിട്ടു നല്‍കാമെന്ന് ബ്രിട്ടീഷ് വിദേശ കാര്യമന്ത്രി ജെറിമി ഹട്ട് പറഞ്ഞു. എണ്ണ എവിടെ നിന്നുംകൊണ്ടു വരുന്നു എന്നല്ല എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് മാത്രമാണ് വിഷയമെന്ന് ജെറിമിഹട്ട് വ്യക്തമാക്കി.

ജൂലൈ നാലിനാണ് ഇറാന്റെ എണ്ണ ടാങ്കറായ ഗ്രേസ് വണ്‍ ബ്രിട്ടീഷ് നാവികര്‍ പിടിച്ചെടുത്തത്. ജിബ്രാള്‍ടണ്‍ കടലിടുക്കില്‍ വെച്ച് പിടികൂടിയ എണ്ണകപ്പലിന്റെ ക്യാപ്റ്റനും ചീഫ് ഓഫീസറുമടക്കം നാലു പേര്‍ ഇന്ത്യക്കാരായിരുന്നു. എന്നാല്‍ ഇവരുടെ പേരില്‍ കേസ് ഒന്നും
രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് റോയല്‍ ജിബ്രാട്ടള്‍ പൊലീസ് വ്യക്തമാക്കി.

അതേസമയം എണ്ണക്കപ്പല്‍ ഇപ്പോഴും ബ്രിട്ടന്റെ പക്കല്‍ തന്നെയാണ്. കഴിഞ്ഞ ദിവസം ഹോര്‍മസ് കടലിടുക്കിനു സമീപം ബ്രിട്ടീഷ് ചരക്കു കപ്പല്‍ ഇറാന്‍ സൈന്യം തട്ടിയെടുക്കാന്‍ ശ്രമം നടത്തിയെന്നും ബ്രിട്ടണ്‍ ആരോപിക്കുന്നു.  ഇറാന്‍ അമേരിക്ക തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മറ്റൊരു സാമ്പത്തിക ശക്തിയായ ബ്രിട്ടണുമായി ഇറാന്‍ കൊമ്പുകോര്‍ക്കുന്നതെന്നും ശ്രദ്ധേയമാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More