നെടുങ്കണ്ടം കസ്റ്റഡി മരണം; സാക്ഷികള്‍ക്കും ബന്ധുക്കള്‍ക്കും ജുഡീഷ്യല്‍ കമ്മീഷനില്‍ രഹസ്യമൊഴി നല്‍കാം

നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ സാക്ഷികള്‍ക്കും ബന്ധുക്കള്‍ക്കും നേരിട്ട് ജുഡീഷ്യല്‍ കമ്മീഷനില്‍ രഹസ്യമൊഴി നല്‍കാം. ഇതിനു പുറമേ ഈ മാസം ഇരുപതാം തീയതി, ജുഡിഷ്യല്‍ കമ്മീഷന്റെ ഓഫീസ് എറണാകുളം ജിസിഡിഎ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിക്കും. നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ദൃശ്യങ്ങളടക്കം കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയാണ് കമ്മീഷന്‍.
നെടുങ്കണ്ടത്ത് രാജ്കുമാറിന്റെ കസ്റ്റഡി മരണത്തില്‍ അന്വേഷണം നടത്തുന്ന ജുഡിഷ്യല്‍ കമ്മീഷന്റെ ഓഫീസ് വരുന്ന 20 അം തിയതി മുതല്‍ എറണാകുളം മറൈന്‍ ഡ്രൈവിലുള്ള ജിസിസിഎ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങും. അന്ന് മുതല്‍ കേസില്‍ രഹസ്യ മൊഴി നല്‍കാന്‍ ആഗ്രഹിക്കാന്നവര്‍ക്ക് ജുഡീഷ്യല്‍ കമ്മീഷനെ നേരിട്ട് സമീപിക്കാം. സാക്ഷികള്‍ക്ക് പോലീസില്‍ നിന്നും ഭീഷണി ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന സാഹചര്യം മുന്‍ നിര്‍ത്തിയാണ് ജുഡീഷ്യല്‍ കമ്മീഷന്റെ തീരുമാനം.
കേസില്‍ കൂടുതല്‍ തെളിവ് കണ്ടെത്താന്‍ സിസിടിവി ദ്യശ്യങ്ങളും, വീഡിയോ ദ്യശ്യങ്ങും ശേഖരിക്കുകയാണ് ജുഡീഷ്യല്‍ കമ്മീഷന്‍.കൂടാതേ നെടുങ്കണ്ടം കസ്റ്റഡി മരണം സംബന്ധിച്ച് മാധ്യമങ്ങളില്‍ വന്നിട്ടുള്ള വാര്‍ത്തകളും കമ്മീഷന്‍ ശേഖരിക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here