ഏതെങ്കിലും വസ്തുക്കൾ ചൂണ്ടിക്കാട്ടിയാൽ വഖഫ് ആകില്ല, അതിന് രേഖകൾ വേണം; എം കെ സക്കീർ
ഏതെങ്കിലും വസ്തുക്കൾ ചൂണ്ടിക്കാട്ടിയാൽ വഖഫ് ആകില്ലെന്നും അതിന് രേഖകൾ വേണമെന്നും വഖഫ് ബോർഡ് ചെയർമാൻ എം കെ സക്കീർ. വസ്തുക്കൾ രജിസ്റ്റർ ചെയ്യുമ്പോൾ ആണ് വഖഫ് ബോർഡിന് ഉത്തരവാദിത്വം. ആർട്ടിക്കിൾ 26 പ്രകാരം എല്ലാ വിഭാഗങ്ങൾക്കും ബോർഡ് ഉണ്ട്. മതപരമായ വസ്തുക്കൾ സംരക്ഷിക്കുക എന്നത് ഉത്തരവാദിത്വമാണ്. ഒരു വസ്തുവിൻ്റെയും പിന്നാലെ പോയി അത് ഞങ്ങളുടേത് എന്ന് പറയുന്നില്ലെന്നും എം കെ സക്കീർ വ്യക്തമാക്കി.
മുനമ്പത്ത് നോട്ടീസ് അയച്ചത് 12 ബിസിനസുകാർക്ക് മാത്രമാണ്.12 പേർക്ക് നോട്ടീസ് നൽകിയത് ആയിരം എന്ന് പ്രചരിപ്പിക്കുന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും മുനമ്പത്തുനിന്ന് കുടുംബങ്ങളെ കുടിയിറക്കുമെന്ന ചിത്രീകരണം ഉണ്ടായത് എങ്ങനെയന്നറിയില്ല.വഖഫ് ബോർഡ് ഒരു തെറ്റും ചെയ്തിട്ടുമില്ല ഇനി ഒട്ട് ചെയ്യാനും പോകുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
Read Also: ‘വയനാടിന്റെ പേരിൽ വ്യാജ പ്രചരണം നടത്തിയവർ മാപ്പ് പറയണം’; കെ സുരേന്ദ്രൻ
ജുഡീഷ്യൽ കമ്മീഷനെ വെക്കാനുള്ള സർക്കാർ തീരുമാനത്തെ എം കെ സക്കീർ സ്വാഗതം ചെയ്തു. കാര്യങ്ങൾ ജുഡീഷ്യൽ കമ്മീഷൻ തീരുമാനിക്കട്ടെ, കമ്മീഷനുമായി സഹകരിക്കുമെന്നും എം കെ സക്കീർ വ്യക്തമാക്കി. വളരെ സത്യസന്ധമായാണ് ഗവൺമെൻറ് മുന്നോട്ടുപോകുന്നത്. അതിലേറെ സത്യസന്ധമായാണ് ബോർഡും പ്രവർത്തിക്കുന്നത്. അനാവശ്യമായ പ്രചരണങ്ങൾ നടത്തി വെറുതെ കുഴപ്പങ്ങൾ സൃഷ്ടിക്കുന്നുവെന്നും എം കെ സക്കീർ കൂട്ടിച്ചേർത്തു.
Story Highlights :Waqf Board Chairman MK Sakeer react munambam issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here