രാഷ്ട്രീയ നാടകങ്ങള്‍ക്കിടെ കര്‍ണാടകയില്‍ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം ആരംഭിച്ചു

രാഷ്ട്രീയ നാടകങ്ങള്‍ക്കിടെ കര്‍ണാടകയില്‍ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗംആരംഭിച്ചു. സിദ്ധരാമയ്യയുടെ അധ്യക്ഷതയില്‍ താജ് വിവാന്തയിലാണ് യോഗം ചേര്‍ന്നത്. നിയമ സഭാ സമ്മേളനവും ഇന്ന് പുനരാരംഭിക്കും.
വിശ്വാസവോട്ടെടുപ്പ് ഇന്ന് തന്നെ നടത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു. വിമതരുടെ രാജി അംഗീകരിക്കാതെ സഭാ നടപടികള്‍ നടത്താന്‍ അനുവദിക്കേണ്ടെന്ന നിലപാടിലാണ് ബിജെപി. അതിനിടെ അനുനയ ശ്രമത്തിനായി ഗുലാംനബി ആസാദും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും എച്ച്ഡി ദേവഗൗഡയും മുംബൈക്ക് പോകും. രാജിക്കാര്യത്തില്‍ തീരുമാനം ഉടന്‍ വേണമെന്ന ആവശ്യവുമായി അഞ്ച് വിമത എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും. കര്‍ണാടക വിഷയം പാര്‍ലമെന്റിലും ഉന്നയിക്കാനുള്ള തീരുമാനത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം.
ടി രാമലിംഗത്തിന്റെയും കെ ഗോപാലയുടെയും രാജിക്കാര്യത്തിലാണ് ഇന്ന് സ്പീക്കര്‍ തീരുമാനമെടുക്കുന്നത്. ഇന്ന് വൈകിട്ട് ടി രാമലിംഗ റെഡ്ഡി സ്പീക്കറുമായി കൂടിക്കാഴ്ച നടത്തും. നിയമസഭാ സമ്മേളനത്തിനു മുന്‍പ് എച്ച്ഡി കുമാര സ്വാമി ദേവഗൗഡയുടെ വസതിയിലെത്തി നിയമസഭയില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നു. മുന്‍പ് അനുനയ ചര്‍ച്ചകളുടെ ഭാഗമായി ഡികെ ശിവകുമാര്‍ ഡല്‍ഹിയില്‍ പോയിരുന്നു.
അതേസമയം ഇന്ന് ചീഫ് ജസ്റ്റിസ് ഹാജരായ ഉടന്‍ തന്നെ വിമത എംഎല്‍എമാര്‍ക്കു വേണ്ടി ഹാജരായ മുഗള്‍ റോത്തകി സ്പീക്കര്‍ക്കെതിരായ എംഎല്‍എമാരുടെ ഹര്‍ജി ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. മുന്‍പ് പത്ത് എംഎല്‍എമാര്‍ ആയിരുന്നു ഈ വിഷയവുമായി ബന്ധപ്പെട്ട് കോടതിയെ സമീപിച്ചിരുന്നത്. ഇവരുടെ ഹര്‍ജിയും കോടതി പരിഗണിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
കഴിഞ്ഞ ആഴ്ച വിഷയം പരിഗണിച്ച കോടതി രാജിക്കാര്യത്തിലും അയോഗ്യത നടപടിയിലും തല്‍സ്ഥിതിക്കായിരുന്നു ഉത്തരവ് ഇട്ടിരുന്നത്. ഇതിനു ശേഷം ചൊവ്വാഴ്ച വാദം കേള്‍ക്കാമെന്നായിരുന്നു കോടതിയുടെ നിലപാട്. അതുകൊണ്ടു തന്നെ കോടതി ഈ കേസ് നാളെ പരിഗണിക്കാനിരിക്കെ പത്തു വിമത എംഎല്‍എമാരുടെ ഹര്‍ജിക്കു പുറമേ പുതുതായി കക്ഷി ചേര്‍ന്ന എംഎല്‍എമാരുടെ ഹര്‍ജി കൂടെ കോടതി പരിഗണിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here