Advertisement

യൂണിവേഴ്‌സിറ്റി കോളേജിലേക്ക് യുവ മോർച്ചാ പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം

July 15, 2019
Google News 1 minute Read

യൂണിവേഴ്‌സിറ്റി  കോളേജിലേക്ക് യുവ മോർച്ചാ പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. ആദ്യം ജലപീരങ്കി ഉപയോഗിച്ച് പ്രവർത്തകരെ പിന്തിരിപ്പിക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും ഇത് പരാജയപ്പെട്ടതിനെ തുടർന്ന് ടിയർ ഗ്യാസും പൊലീസ് പ്രയോഗിച്ചു.

നിലവിൽ ഒരു റൗണ്ട് ജല പീരങ്കിയും, ഒരു റൗണ്ട് ടിയർ ഗ്യാസും ഗ്രനേഡും പൊലീസ് പ്രയോഗിച്ചു.

യൂണിവേഴ്‌സിറ്റി കോളേജിൽ ക്രിമിനലുകളെ സംരക്ഷിക്കുന്ന നിലപാട് സർവ്വകലാശാല മാറ്റണെന്നാവശ്യപ്പെട്ടായിരുന്നു യുവമോർച്ചയുടെ പ്രതിഷേധം. നിലവിൽ യുവമർച്ചയുടെ സംസ്ഥാന നേതാക്കൾ പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയാണ്. സംഘർഷാവസ്ഥയ്ക്ക് നിലവിൽ അയവുവന്നിട്ടുണ്ട്.

updating…..

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here