Advertisement

മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്

July 16, 2019
Google News 0 minutes Read

സംസ്ഥാന പോലീസ് സേനയ്‌ക്കെതിരെ വ്യാപകമായി ആക്ഷേപങ്ങൾ ഉയരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ഡി.ജി.പി മുതൽ എസ്.പി റാങ്കിൽ വരെയുള്ള പൊലീസ് ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കാനായി നേരിട്ടെത്തണമെന്നാണ് നിർദ്ദേശം.

പ്രായോഗിക ബുദ്ധിമുട്ടുള്ളതിനാൽ സ്റ്റേഷൻ ഹൗസ് ഓഫീസർമാരുമായി വീഡിയോ കോൺഫറൻസ് വഴിയാകും ബന്ധപ്പെടുക. ഇതിന് മുൻപും മൂന്ന് മേഖലകളായി തിരിച്ച് ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥരുടെ യോഗത്തിൽ മുഖ്യമന്ത്രി പങ്കെടുത്തിരുന്നു.

എന്നാൽ ഇതിൽ ഫലം ഉണ്ടാകാത്ത സാഹചര്യത്തിലാണ് വിപുലമായ യോഗം മുഖ്യമന്ത്രി വിളിക്കുന്നത്. പോലീസിൽ വ്യക്തിപരമായ തീരുമാനങ്ങൾ ഒഴിവാക്കുക എന്നതാണ് സർക്കാരിന്റെ ഉദ്ദേശം. രാവിലെ 11 മണിക്ക് പോലീസ് ട്രെയിനിങ് കോളേജിൽ വെച്ചാണ് യോഗം നടക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here