സ്‌കൂളിന് മുകളിലേക്ക് ഹൈടെൻഷൻ വൈദ്യുതി ലൈൻ പൊട്ടി വീണു; അമ്പതോളം വിദ്യാർത്ഥികൾക്ക് ഷോക്കേറ്റു

പ്രൈമറി സ്‌കൂളിന് മുകളിലേക്ക് ഹൈ ടെൻഷൻ വൈദ്യുതി ലൈൻ പൊട്ടിവീണ് അമ്പതോളം വിദ്യാർത്ഥികൾക്ക് ഷോക്കേറ്റു. ഉത്തർപ്രദേശിലെ നയാനഗർ വിഷ്ണുപുർ പ്രദേശത്ത്  തിങ്കളാഴ്ച വൈകീട്ടായിരുന്നു അപകടം. ഷോക്കേറ്റ കുട്ടികളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ആരുടെയും നില ഗുരുതരമല്ലെന്ന് അധികൃതർ പറഞ്ഞു. വൈദ്യുതി ലൈൻ പൊട്ടി വീണിടത്ത് കുട്ടികളാരും ഉണ്ടായിരുന്നില്ലെന്നും കെട്ടിനിന്നിരുന്ന മഴവെള്ളത്തിലൂടെ ഇവർക്ക് ഷോക്കേൽക്കുകയായിരുന്നുവെന്നും ജില്ലാ ഭരണകൂടം അധികൃതർ അറിയിച്ചു. അപകടത്തെപ്പറ്റി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More