Advertisement

ലോകബാങ്കിന്റെ വികസന പങ്കാളിത്തത്തില്‍ ഇനി കേരളവും

July 16, 2019
Google News 1 minute Read

കേരളം ഇനി ലോകബാങ്ക് നേരിട്ട് വികസന പങ്കാളിത്തം നല്‍കുന്ന സംസ്ഥാനം. തിരുവനന്തപുരത്തു ചേര്‍ന്ന നവകേരള കോണ്‍ക്ലേവില്‍ ലോകബാങ്ക് പ്രതിനിധിയാണ് പ്രഖ്യാപനം നടത്തിയത്. ഏറെ വര്‍ഷങ്ങള്‍ക്കുശേഷമാണ് ലോകബാങ്ക് ഇന്ത്യയിലെ ഒരു സംസ്ഥാനത്തെ വികസന പങ്കാളിയാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

സാധാരണ പദ്ധതി പങ്കാളിയായാണ് സംസ്ഥാനങ്ങളെ ലോകബാങ്ക് പരിഗണിക്കുക. കേരളത്തെ വികസന പങ്കാളിയാക്കിയത് നേട്ടമാണെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.
എഡിബി, ജയ്ക, കെഎഫ്ഡബ്ല്യു, ന്യൂ ഡവലപ്പ്‌മെന്റ് ബാങ്ക് എന്നീ ഏജന്‍സികളും കേരള പുനര്‍നിര്‍മാണത്തിന് സഹായം വാഗ്ദാനം ചെയ്തു.

നഗരങ്ങളിലെ ജലവിതരണത്തിനും റോഡുകള്‍ക്കും നബാര്‍ഡ്, ഹഡ്‌കോ എന്നീ ഏജന്‍സികള്‍ സഹായ വാഗ്ദാനം നല്‍കി. പ്രത്യേക പദ്ധതികള്‍ സമര്‍പ്പിച്ചാല്‍ ടാറ്റ ട്രസ്റ്റ് , ബില്‍ ആന്‍ഡ്‌മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍, ഐഎഫ്ഡിസി ഫൗണ്ടേഷന്‍ എന്നീ ഏജന്‍സകള്‍ സഹായിക്കും. ജലവിതരണം, സംയോജിത ജലവിഭവ മാനേജ്മെന്റ് , സാനിറ്റേഷന്‍, ഗ്രാമ- നഗര റോഡുകളും പാലങ്ങളും, വനം, കൃഷി, മൃഗസംരക്ഷണവും ക്ഷീരവികസനവും, മത്സ്യബന്ധനം എന്നിങ്ങനെയുള്ള മേഖലകളിലെ വികസന സാധ്യതകളാണ് കോണ്‍ക്ലേവ് പ്രധാനമായും ചര്‍ച്ച ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here