നോ പാർക്കിംഗിൽ വാഹനം പാർക്ക് ചെയ്തു; മുംബൈ മേയർക്ക് പിഴ

നോ പാർക്കിംഗ് സോണിൽ വാഹനം പാർക്ക് ചെയ്ത മുംബൈ മേയർക്ക് പിഴ. മുംബൈ മേയർ വിശ്വനാഥ് മഹദേശ്വരിനാണ് പൊലീസ് പിഴ ചുമത്തിയത്. ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ നോ പാർക്കിംഗ് സോണിൽ മഹദേശ്വരിന്റെ വാഹനം പാർക്ക് ചെയ്തത് ശ്രദ്ധയിൽപ്പെട്ട ഉദ്യോഗസ്ഥനാണ് മേയർക്ക് പിഴ ചുമത്തിയത്.
അന്ധേരിയിലെ പ്രശസ്ഥ ഭക്ഷണശാലയുടെ മുന്നിലാണ് ശിവ സേന നേതാവ് കൂടിയായ മേയറുടെ വാഹനം പാർക്ക് ചെയ്തിരുന്നത്. ഈ വഴി ഇടുങ്ങിയതായതുകൊണ്ട് തന്നെ ഇവിടെ പാർക്കിംഗ് നിരോധിച്ചിരിക്കുകയാണ്.
Read Also : പാർക്ക് ചെയ്ത വാഹനത്തിനുള്ളിൽ കുട്ടികളെ തനിച്ചിരുത്തി പോകുന്നത് ശിക്ഷാർഹമെന്ന് പൊലീസ്
ട്രാഫിക് നിയമലംഘനത്തെ കുറിച്ച് ഗൗരവമായി മനസ്സിലാക്കണമെന്ന് ട്രാഫിക് പോലീസ് നൽകിയ ചലാനിൽ വ്യക്തമാക്കി. എത്ര തുകയാണ് ഇയാളിൽ നിന്ന് പിഴ ഈടാക്കിയതെന്ന് വ്യക്തമല്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here