തിരുവനന്തപുരം ആർട്‌സ് കോളജിൽ എസ്എഫ്‌ഐ ഗുണ്ടായിസം; വനിതാ മതിലിൽ പങ്കെടുക്കാത്ത വിദ്യാർത്ഥികൾക്ക് ഭീഷണി; ശബ്ദസന്ദേശം ട്വന്റിഫോറിന്

തിരുവനന്തപുരം ആർട്‌സ് കോളജിലും എസ്എഫ്‌ഐ ഗുണ്ടായിസം. വിദ്യാർത്ഥികളെ ഓഫീസിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. വനിതാ മതിലിലും പ്രകടനത്തിലും പങ്കെടുക്കാത്ത വിദ്യാർത്ഥികളെയാണ് ഭീഷണിപ്പെടുത്തിയത്. വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശം ട്വന്റിഫോറിന് ലഭിച്ചു.
വനിതാ മതിലിന് പിന്നാലെയാണ് ഈ സംഭവം നടന്നത്. അന്ന് ഇത് തുറന്ന് പറയാനുള്ള ധൈര്യം പെൺകുട്ടികൾക്കുണ്ടായിരുന്നില്ല. എന്നാൽ യൂണിവേഴ്‌സിറ്റി കോളജ് വിഷയത്തിന്റെ പശ്ചാത്തലത്തിലാണ് പെൺകുട്ടികൾ ശബ്ദസന്ദേശം പുറത്തുവിടുന്നത്.
Read Also : യൂണിവേഴ്‌സിറ്റി കോളജ് വധശ്രമം; കേസിലെ മൂന്ന് പ്രതികൾ ഇന്ന് കീഴടങ്ങിയേക്കുമെന്ന് സൂചന
വനിതാ മതിലിൽ പങ്കെടുക്കാതിരുന്നതെന്താണെന്നാണ് ശബ്ദസന്ദേശത്തിൽ എസ്എഫ്‌ഐ നേതാക്കൾ ചോദിക്കുന്നത്. ആ സമയത്ത് എവിടെ പോയെന്ന ചോദ്യത്തിന് വീട്ടിൽ പോയതാണെന്ന് വിദ്യാർത്ഥികൾ മറുപടി നൽകുന്നുണ്ട്. വിദ്യാർത്ഥികളോട് വളരെ മോശമായി സംസാരിക്കുന്ന യൂണിയൻ നേതാക്കളുടെ ശബ്ദം ഓഡിയോ ക്ലിപ്പിൽ വ്യക്തമാണ്. യൂണിയൻ ചെയർമാനും മറ്റ് യൂണിയൻ നേതാക്കളുമാണ് പെൺകുട്ടികളെ യൂണിയൻ ഓഫീസിലേക്ക് വിളിച്ച് ഭീഷണിപ്പെടുത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here