Advertisement

ദേശീയ പൗരത്വ പട്ടിക നടപ്പാക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ച ഇല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

July 17, 2019
Google News 0 minutes Read

ദേശീയ പൗരത്വ പട്ടിക നടപ്പാക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ച ഇല്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്രസര്‍ക്കാര്‍. അനധിക്യത കുടിയേറ്റക്കാര്‍ക്ക് ഇന്ത്യയില്‍ അഭയമില്ല എന്ന നിലപാടില്‍ മാറ്റമില്ലെന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ രാജ്യസഭയെ രേഖാമൂലം അറിയിച്ചു. രോഹിന്‍ക്യന്‍ മുസ്ലീങ്ങള്‍ക്ക് മാത്രമായി ഒരു വിട്ട് വീഴ്ചയും എന്‍ആര്‍സിയില്‍ ഉണ്ടാകില്ലെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ രാജും രാജ്യസഭയില്‍ വ്യക്തമാക്കി.

ഉപരി സഭയില്‍ ചോദ്യം നമ്പര്‍ 261 നമ്പരിലെ ഉപചോദ്യങ്ങള്‍ക്കാണ് ആഭ്യന്തരവകുപ്പ് രേഖാമൂലം മറുപടി നല്കിയത്. ഏത് പ്രകടനപത്രികയുടെ അടിസ്ഥാനത്തിലാണോ ജനങ്ങള്‍ സര്‍ക്കാരിനെ തെരഞ്ഞെടുത്തത് ആ പ്രകടനപത്രികയിലെ വാഗ്ദാനമാണ് എന്‍ആര്‍സി ഇന്ത്യന്‍ മണ്ണില്‍ ഒരു അനധിക്യത കുടിയേറ്റക്കാരനെയും തുടരാന്‍ അനുവദിക്കില്ല. അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് അനുസ്യതമായി ഇവരെ തിരിച്ചയക്കും.

കുടിയേറ്റക്കാരായ രോഹന്‍ക്യന്‍ മുസ്ലിങ്ങളുടെ കാര്യത്തിലും ഒരു വിട്ട് വീഴ്ചയും ഇല്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. അഭ്യന്തര സഹമന്ത്രി നിത്യാനന്ദരാജാണ് ഇത് സമ്പന്ധിച്ച ചോദ്യത്തില്‍ നിലപാട് വ്യക്തമാക്കിയത്. എന്‍ആര്‍സി വിഷയത്തില്‍ സര്‍ക്കാര്‍ കടുത്ത നിലപാട് വ്യക്തമാക്കുമ്പോള്‍ ഇതുവരെ ഉണ്ടാകുമായിരുന്ന പ്രതിപക്ഷ പ്രതിഷേധം ഇത്തവണ രാജ്യസഭയില്‍ ഉണ്ടായില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here