നിര്‍മാണ കുടിശിക മുടങ്ങി; വൈറ്റില മേല്‍പ്പാലത്തിന്റെ നിര്‍മാണം കരാറുകാര്‍ നിര്‍ത്തിവെച്ചു

നിര്‍മാണ കുടിശിക മുടങ്ങിയതിനാല്‍ വൈറ്റില മേല്‍പ്പാലത്തിന്റെ നിര്‍മാണം കരാറുകാര്‍ നിര്‍ത്തിവെച്ചു. പുതുക്കിയ കരാറിന് എട്ടു മാസമായി കിഫ്ബി അനുമതി നല്‍കാത്തതാണ് നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ കാരണം. കരാറുകാരായ ശ്രീധന്യ കണ്‍സ്ട്രക്ഷന്‍സിന് 13 കോടി രൂപയാണ് കുടിശിക തുക കിട്ടാനുള്ളത്.
വൈറ്റിലയിലെ ഗതാഗതക്കുരുക്കിന് പരിഹാരം ലക്ഷ്യമിട്ട് 2017 നവംബര്‍ 25നാണ് മേല്‍പ്പാലം നിര്‍മാണം ആരംഭിച്ചത്. 78.36 കോടി രൂപയായിരുന്നു കരാര്‍ തുക. ഒന്നര വര്‍ഷത്തിനുള്ളില്‍ 70 ശതമാനത്തോളം നിര്‍മാണം പൂര്‍ത്തിയായി. ആകെയുള്ള 140 പൈലുകളില്‍ 136 എണ്ണവും പൂര്‍ത്തിയായി. അതിനിടെ കരാര്‍ പുതുക്കണമെന്ന് കാട്ടി കരാറുകാര്‍ കിഫ് ബിക്കും റോഡ് ഫണ്ട് ബോര്‍ഡിനും കത്ത് നല്‍കി.
എന്നാല്‍ പുതുക്കിയ കരാറിന് എട്ടു മാസമായി കിഫ്ബി അനുമതി നല്‍കിയിട്ടില്ല. കിഫ്ബിയില്‍ ഫണ്ടില്ലാത്തതാണ് അനുമതി വൈകാന്‍ കാരണമെന്ന് ആക്ഷേപമുണ്ട്. എന്നാല്‍ കുടിശിക തുക ലഭിക്കാതെ നിര്‍മാണം തുടരാന്‍ കഴിയില്ലെന്നാണ് കരാറുകാരുടെ നിലപാട്. ഡിസംബറില്‍ നിര്‍മാണം പൂര്‍ത്തിയാക്കി ഗതാഗതത്തിനായി പാലം തുറന്നുകൊടുക്കുമെന്ന് അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ നിര്‍മാണ പ്രവര്‍ത്തനം പ്രതിസന്ധിയിലായിരിക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here