നാലാം നമ്പറിൽ ശുഭ്‌മൻ ഗില്ലിനെ കളിപ്പിക്കണമെന്ന് ഡേവ് വാട്ട്മോർ

ഇന്ത്യൻ ദേശീയ ടീമിൻ്റെ നാലാം നമ്പറിൽ യുവതാരം ശുഭ്മൻ ഗില്ലിനെ കളിപ്പിക്കണമെന്ന് കേരള പരിശീലകൻ ശുഭ്മൻ ഗിൽ. എല്ലാ ഷോട്ടുകളും കളിക്കാൻ ഗില്ലിനു കഴിവുണ്ടെന്നും സാങ്കേതികത്തികവുള്ള താരമാണ് ഗില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ലോകകപ്പില്‍ നാലാം സ്ഥാനത്ത് ഇന്ത്യ പ്രശ്‌നങ്ങള്‍ നേരിട്ടു. വരും നാളുകളിലേക്കാണ് ഇന്ത്യ ഇനി നോക്കേണ്ടത്. അങ്ങനെ വരുമ്പോള്‍ നാലാമത് ബാറ്റ് ചെയ്യാന്‍ യോഗ്യന്‍ ശുഭ്മാന്‍ ഗില്ലാണ്. എല്ലാ ഷോട്ടുകളും കളിക്കാന്‍ ഗില്ലിന് കഴിയും, സാങ്കേതിക തികവുള്ള താരമാണ് അവന്‍. നാലാം സ്ഥാനത്ത് ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങാന്‍ ഗില്ലിന് സാധിക്കും’- വാട്‌മോര്‍ പറയുന്നു.
ഇന്ത്യയുടെ ലോകകപ്പ് ടീമിൽ നാലാം നമ്പർ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. റായുഡുവിനെ മാറ്റി വിജയ് ശങ്കറിനെ കളിപ്പിച്ചെങ്കിലും അദ്ദേഹം പരാജയപ്പെട്ടു. തുടർന്ന് ഋഷഭ് പന്തിനെ നാലാം നമ്പറിൽ കളിപ്പിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here