ധോണി ടീമിലുണ്ടാവും; പക്ഷേ കളിപ്പിക്കില്ല: ദേശീയ മാധ്യമത്തിന്റെ റിപ്പോർട്ട്

ഇന്ത്യയുടെ 15 അംഗ ടീമിൽ ഉൾപ്പെട്ടാലും ധോണിയെ കളിപ്പിക്കില്ലെന്ന് റിപ്പോർട്ട്. ഇനി നടക്കുന്ന ഇന്ത്യയുടെ മത്സരങ്ങളിലൊന്നും ധോണിയെ പ്ലെയിംഗ് ഇലവനിലേക്ക് പരിഗണിക്കില്ലെന്ന് ടൈം ഓഫ് ഇന്ത്യയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മത്സരങ്ങളിൽ ഋഷഭ് പന്തായിരിക്കും ഇനി ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പര്‍.
ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ പൂര്‍ണമായും പ്രാപ്തമാവുന്നത് വരെ പന്തിനെ ധോനിയുടെ നിരീക്ഷണത്തില്‍ പരിശീലിപ്പിക്കും. ഭാവിയിലേക്കുള്ള ടീമാണ് ബിസിസിഐ ഉദ്ദേശിക്കുന്നത്. മാര്‍ഗനിര്‍ദേശം നല്‍കാന്‍ ടീമിന് പ്രാപ്തമായൊരാള്‍ വേണം. ധോണി ടീമില്‍ നിന്ന് മാറി നില്‍ക്കുന്നത് പ്രതികൂല ഫലം നല്‍കുമെന്നും മാനേജ്‌മെന്റ് വിലയിരുത്തി എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇന്ത്യന്‍ ക്രിക്കറ്റിന്റെ പരിവര്‍ത്തന ഘട്ടത്തില്‍ ധോനി ടീമിനൊപ്പം ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ധോനിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിശദീകരണം ബിസിസിഐയുടെ ഭാഗത്ത് നിന്നുമുണ്ടായിട്ടില്ല. വിന്‍ഡിസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുമ്പോള്‍ ധോനിയുടെ കാര്യത്തില്‍ സെലക്ടര്‍മാര്‍ വ്യക്തത വരുത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here