സമീപകാലത്ത് ചില എസ്‌ഐമാർ വ്യാജസർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലിയിൽ കയറിയിട്ടുണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

MULLAPALLY RAMACHANDRAN

സമീപകാലത്ത് ചില എസ്‌ഐമാർ വ്യാജസർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലിയിൽ കയറിയിട്ടുണ്ടെന്നും ഇക്കാര്യം ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ തന്നോട് വെളിപ്പെടുത്തിയെന്നും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കേരള സർവകലാശാലയിലും കേരള പബ്ലിക് സർവീസ് കമ്മീഷനിലും നടക്കുന്ന ക്രമക്കേടുകൾ സി.ബി.ഐ. അന്വേഷണിക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. യൂണിവേഴ്‌സിറ്റി കോളേജ് സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ കെ.എസ്.യുവിന്റെ നേതൃത്വത്തിൽ നടക്കുന്ന സമരപ്പന്തൽ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Read Also; യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമം; അഖിലിനെ കുത്തിയ കത്തി കോളേജിലുണ്ടെന്ന് പ്രതി ശിവരഞ്ജിത്ത്

പൊലീസിനെ ക്രിമിനൽവത്ക്കരിക്കുന്ന നടപടികളുടെ ഭാഗമായാണ് ഇത്തരം ആളുകളെ നിയമിക്കുന്നത്. കൗമാര കുറ്റവാളികളെ വളർത്തിയെടുക്കുന്ന കേന്ദ്രങ്ങളായി കലാശാലകളെ സിപിഐഎം മാറ്റുകയാണ്. സിപിഐഎമ്മിന്റെ ചട്ടുകങ്ങളായി പ്രവർത്തിക്കുന്ന ഒരുകൂട്ടം അധ്യാപകരും എസ്എഫ്‌ഐയുടെ ഇത്തരം പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നുണ്ടെന്നും മുല്ലപ്പള്ളി ആരോപിച്ചു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More