കായംകുളത്ത് നേപ്പാൾ സ്വദേശിനിയായ 13 കാരിക്ക് നേരെ പീഡനശ്രമം; യുവാവ് അറസ്റ്റിൽ

കായംകുളത്ത് നേപ്പാൾ സ്വദേശിനിയായ 13 കാരിക്ക് നേരെ പീഡനശ്രമം. യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞ രാത്രി അമ്മയ്ക്കൊപ്പം ഉറങ്ങിയ പെൺകുട്ടിക്ക് നേരെയാണ് അക്രമം ഉണ്ടായത്.
അച്ഛനമ്മമാർക്കൊപ്പം കായംകുളത്ത് ഇരുനില കെട്ടിയത്തിന്റെ രണ്ടാം നിലിൽ താമസിച്ചുവന്ന പെൺകുട്ടിക്ക് നേരെയാണ് പീഡനശ്രമം ഉണ്ടായത്. കഴിഞ്ഞ ദിവസം രാത്രി 11.30 നായിരുന്നു സംഭവം. രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കൃഷ്ണപുരം സ്വദേശി നിധീഷ് മോഹനനെ പൊലീസ് അറസ്റ്റു ചെയ്തു. മദ്യ ലഹരിയിലെത്തിയ നിധീഷ് മോഹനൻ, അമ്മയ്ക്കൊപ്പം ഉറങ്ങുകയായിരുന്ന പെൺകുട്ടിയെ കടന്നുപിടിച്ചു. പെൺകുട്ടി ബഹളംവെച്ചപ്പോൾ കെട്ടിടത്തിനു താഴെയുണ്ടായിരുന്ന പിതാവും നാ്ട്ടുകാരിൽ ചിലരും ഓടിയെത്തി. ഇതിനിടെ നിധീഷ് സ്ഥലത്തു നിന്നും കടന്നു.
പിതാന് താഴെ ഇറങ്ങിയ സമയം, തുറന്നിട്ട വാതിലിലൂടെയാണ് പ്രതി കെട്ടടത്തിനുളളിൽ കടന്നത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ വീട്ടിൽ നിന്നും പ്രതിയെ കണ്ടെത്തുകയായിരുന്നു. ഇയാൾക്കെതിരെ പൊക്സോ നിയമപ്രകാരം കേസെടത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here