Advertisement

കർണാടക എംഎൽഎമാരുടെ രാജിക്കാര്യത്തിൽ സ്പീക്കർക്ക് തീരുമാനമെടുക്കാമെന്ന് സുപ്രീം കോടതി

July 17, 2019
Google News 1 minute Read

കർണാടക എംഎൽഎമാരുടെ രാജിക്കാര്യത്തിൽ സ്പീക്കർക്ക് തീരുമാനമെടുക്കാമെന്ന് സുപ്രീം കോടതി. സ്പീക്കർക്ക് മുന്നിൽ സമയപരിധി വയ്ക്കാനാകില്ലെന്നും മൂന്നംഗ ബഞ്ച് വ്യക്തമാക്കി.തീരുമാനമെടുക്കുന്നതിൽ സ്പീക്കർക്കാണ് പൂർണ സ്വാതന്ത്ര്യം. വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കാൻ വിമത എംഎൽഎ മാരെ നിർബന്ധിക്കാൻ പാടില്ല.

Read Also; കർണാടകയിൽ കുമാരസ്വാമി സർക്കാരിന് ഭൂരിപക്ഷം നഷ്ടമായി; നിയമസഭാ കക്ഷിയോഗത്തിൽ യോഗത്തിൽ നിന്ന് 8 എംഎൽഎമാർ വിട്ടുനിന്നു

വോട്ടെടുപ്പിൽ പങ്കെടുക്കണമോയെന്നത് എംഎൽഎമാരുടെ സ്വാതന്ത്ര്യത്തിന് വിടണം. വോട്ടെടുപ്പിൽ  നിന്നും വിട്ടുനിൽക്കാനും എംഎൽഎ മാർക്ക് സ്വാതന്ത്ര്യമുണ്ട്. നിയമപരമായ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തണം.അത് പിന്നീട് പരിഗണിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here