ഹജ്ജിനായി നെടുമ്പാശ്ശേരി വഴി പോകുന്നവരുടെ അവസാന സംഘം ഇന്ന് യാത്രയാകും

സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി തീര്‍ത്ഥാടനം നടത്തുന്നവരില്‍ നെടുമ്പാശ്ശേരി വഴി പോകുന്നവരുടെ അവസാന സംഘം ഇന്ന് യാത്രയാകും. ഇത്തവണ പതിനാലായിരം പേര്‍ക്കാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി തീര്‍ത്ഥാടനത്തിന് അവസരം ലഭിച്ചത്. കരിപ്പൂരിലെ ഹജജ് ക്യാമ്പ് ശനിയാഴ്ചയാകും സമാപിക്കുക.
നെടുമ്പാശ്ശേരിയില്‍ നിന്ന് 684 തീര്‍ത്ഥാടകരാണ് ഹജജ് കര്‍മ്മം നിര്‍വഹിക്കാനായി ഇന്ന് യാത്രയാകുന്നത്. 2780ഓളം പേര്‍ക്കാണ് നെടുമ്പാശ്ശേരി എംബാര്‍ക്കേഷന്‍ പോയന്റ് വഴി ഇക്കുറി ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കാന്‍ അവസരം ലഭിച്ചത്. വിപുലമമായ സജ്ജീകരണങ്ങളാണ് നെടുമ്പാശ്ശേരിയിലെ ഹജ്ജ് ക്യാമ്പില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഒരുക്കിയത്.
കാത്തിരിപ്പ് പട്ടികയിലുള്ള 25 പേര്‍ക്ക്കൂടി അധികമായി അവസരം ലഭിക്കും. വിശുദ്ധ ഹജ്ജിനായുള്ള യാത്രയുടെ സന്തോഷം തീര്‍ത്ഥാടകര്‍ പങ്കുവെച്ചു. കരിപ്പൂരിലെ ഹജജ് ക്യാമ്പ് ശനിയാഴ്ചയാകും അവസാനിക്കുക. കോഴിക്കോട്, നെടുമ്പാശ്ശേരി എമ്പാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നായി പതിനാലായിരത്തിലധികം തീര്‍ത്ഥാടകര്‍ക്കാണ് ഇക്കുറി ഹജ്ജ് കര്‍മ്മം നിര്‍വഹിക്കാന്‍ അവസരം ലഭിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here