ഫേസ്ആപ്പ് കിടുവാണ്, എന്നാൽ ‘ടേംസ് ആന്റ് കണ്ടീഷൻസ്’ വായിച്ചിട്ടുണ്ടോ ? അത്ര കിടുവല്ല !

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഫേസ്ആപ്പ് സോഷ്യൽ മീഡിയ അടക്കി വാഴുകയാണ്. ഫേസ്ബുക്ക്, വാട്ട്‌സാപ്പ്, ഇൻസ്റ്റഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങളിലെല്ലാം ഫേസ്ആപ്പ് കൊണ്ട് പ്രായമായ മുഖം അപ്ലോഡ് ചെയ്ത് രസിക്കുകയാണ് ജനം. എന്നാൽ ആപ്ലിക്കേഷന്റെ ‘ടേംസ് ആന്റ് കണ്ടീഷൻസ്’ വായിച്ചിട്ടുണ്ടോ ? പേടിപ്പെടുത്തന്നതാണ് ഇവരുടെ നിബന്ധനകൾ.

2017 ലാണ് ഫേസ്ആപ്പ് ആദ്യമായി അവതരിപ്പിക്കുന്നതെങ്കിലും ‘ഓൾഡ് ഏജ്’ ഫിൽറ്റർ വന്നതോടെയാണ് ആപ്ലിക്കേഷൻ തരംഗമാകുന്നത്.

Read Also : ഇന്ത്യൻ ഉപഭോക്താക്കളെ ഫേസ്ആപ് ബ്ലോക്ക് ചെയ്തു

നാം ഒരു തവണ ആപ്പ് ഉപയോഗിച്ച് ചിത്രം എഡിറ്റ് ചെയ്താൽ കമ്പനിക്ക് ഈ ചിത്രങ്ങൾ ലോകത്തെവിടെയും പ്രമോഷന് വേണ്ടി ഉപയോഗിക്കാം. കമ്പനി നിങ്ങളെ ഇത് അറിയിക്കുകയില്ല. ഇതിനെതിരെ നിയമപരമായി നീങ്ങാനും സാധിക്കുകയില്ല.

ഫേസ്ആപ്പിന് നമ്മുടെ പേരോ, ശബ്ദമോ അങ്ങനെ എന്ത് വേണെങ്കിലും ഉപയോഗിക്കാനുള്ള അനുമതി നാം ആപ്പ് ഉപയോഗിക്കുന്നതിലൂടെ നൽകിയിട്ടുണ്ട്. നാം ആപ്പിൽ ഉപയോഗിക്കുന്നതെല്ലാം പബ്ലിക്ക് ആണെന്ന് ചുരുക്കം.

“You grant FaceApp a perpetual, irrevocable, nonexclusive, royalty-free, worldwide, fully-paid, transferable sub-licensable license to use, reproduce, modify, adapt, publish, translate, create derivative works from, distribute, publicly perform and display your User Content and any name, username or likeness provided in connection with your User Content in all media formats and channels now known or later developed, without compensation to you.”

തേർഡ് പാർട്ടിക്ക് നമ്മുടെ വിവരങ്ങൾ കൈമാറില്ലെന്ന് കമ്പനി പറയുന്നുണ്ടെങ്കിലും യൂസർ പോളിസിയിൽ ഇക്കാര്യം കൃത്യമായി പറയുന്നുണ്ട്.

“We may share User Content and your information (including but not limited to, information from cookies, log files, device identifiers, location data, and usage data) with businesses that are legally part of the same group of companies that FaceApp is part of, or that become part of that group (“Affiliates”). Affiliates may use this information to help provide, understand, and improve the Service (including by providing analytics) and Affiliates’ own services (including by providing you with better and more relevant experiences). But these Affiliates will honor the choices you make about who can see your photos. We also may share your information as well as information from tools like cookies, log files, and device identifiers and location data, with third-party organizations that help us provide the Service to you (“Service Providers”).

ഇന്റർനെറ്റ് ലോകത്തെ സുരക്ഷാ വീഴ്ച്ചകളെ പറ്റിയും, വിവര ചോർച്ചകളെ കുറിച്ചുമുള്ള ചർച്ചകളിൽ ജനം ആശങ്കരായിരിക്കുന്നതിനിടെയാണ് സ്വകാര്യതയെ ഹനിക്കുന്ന ടേംസ് ആന്റ് കണ്ടീഷൻസുമായി ഫേസ് ആപ്പിന്റെ വരവ്. നിരവധി പേരാണ് ട്വിറ്ററിലൂടെയും മറ്റും ഫേസ് ആപ്പിന്റെ ഈ നിബന്ധനകൾ തിരുത്തണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഫേസ്ആപ്പ് ചിത്രങ്ങൾ അപ്ലോഡ് ചെയ്യുന്നത് ക്ലൗഡിലാണ്. 48 മണിക്കൂറിനകം ചിത്രങ്ങളെല്ലാം ഡിലീറ്റ് ചെയ്യാറുണ്ടെന്ന് ആപ്പ് അവകാശപ്പെടുന്നുണ്ടെങ്കിലും ഇത് എത്രമാത്രം പ്രാവർത്തികമാകുന്നുണ്ടെന്ന കാര്യത്തിൽ തീർച്ചയില്ല.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More