Advertisement

കർണാടക പ്രതിസന്ധി; കുമാരസ്വാമി സർക്കാർ ഇന്ന് വിശ്വാസവോട്ടു തേടും

July 18, 2019
Google News 1 minute Read
kumaraswami

കർണാടകയിൽ രാഷ്ട്രീയ നാടകങ്ങൾക്കിടെ കുമാരസ്വാമി സർക്കാർ ഇന്ന് വിശ്വാസവോട്ടു തേടും. നിലവിൽ സഭയിലെ അംഗബലം ബിജെപിക്ക് അനുകൂലമാണെങ്കിലും അവസാന നിമിഷം അത്ഭുതം സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. വിമത എം എൽ എ മാർ വിപ്പ് ലംഘിച്ചാൽ അയോഗ്യരാക്കാനാണ് കോൺഗ്രസ് നീക്കം.

224 അംഗ നിയമസഭയിൽ 120 പേരുടെ പിന്തുണയാണ് കോൺഗ്രസ്-ജെഡിഎസ്‌ സഖ്യ സർക്കാരിനുണ്ടായിരുന്നത്. കോൺഗ്രസ് 79, ജെഡിഎസ് 37, സ്വതന്ത്രർ – 2, ബി എസ് പി – 1 ,ആംഗ്ലോ ഇന്ത്യൻ നോമിനി 1 എന്നിങ്ങനെ. മറുവശത്ത് ബി ജെ പി ക്ക് 105 ഉം . കേവല ഭൂരിപക്ഷത്തിനു വേണ്ടിയിരുന്നത് 113. ഇവരിൽ 16 പേർ രാജിക്കത്ത് നൽകി. 2 സ്വതന്ത്രർ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു. സ്പീക്കർ രാജിക്കത്ത് അംഗീകരിച്ചാൽ കോൺഗ്രസ് -ജെഡിഎസ് സഖ്യ സർക്കാരിന്റെ അംഗബലം സ്പീക്കറെ കൂടാതെ 101 ആയി ചുരുങ്ങും.

ബിജെപി പക്ഷത്ത് നൂറ്റി ഏഴും. വിമതരിൽ ടി രാമലിംഗ റെഡ്ഡി രാജി പിൻവലിച്ചതോടെ ഭരണപക്ഷത്ത് 103 പേരാകും. കേവല ഭൂരിപക്ഷത്തിന് ബി ജെ പിയുടെ 107 മ റികടക്കാൻ പിന്നെയും 4 എം എൽ എ മാർ വേണം. വിമതരിൽ ചിലർ മനം മാറിയെത്തുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ . ബി ജെ പിയാകട്ടെ തികഞ്ഞ വിജയപ്രതീക്ഷയിലും

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here