Advertisement

യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമം; മുഖ്യപ്രതികളെ ഇന്ന് കോളജിലെത്തിച്ച് തെളിവെടുക്കും

July 18, 2019
Google News 0 minutes Read

യൂണിവേഴ്‌സിറ്റി കോളജിൽ നടന്ന വധശ്രമ കേസിലെ മുഖ്യപ്രതികളെ ഇന്ന് കോളജിലെത്തിച്ച് തെളിവെടുക്കും. ഒന്നും രണ്ടും പ്രതികളായ ശിവരഞ്ജിത്ത്, നസീം എന്നിവരെയാണ് തെളിവെടുപ്പിനെത്തിക്കുക. അഖിലിനെ കുത്താൻ ഉപയോഗിച്ച കത്തി കോളേജിൽ ഒളിപ്പിച്ചെന്ന് ശിവരഞ്ജിത്ത് ഇന്നലെ മൊഴി നൽകിയിരുന്നു. കൃത്യത്തിൽ പങ്കുണ്ടെന്ന് തിരിച്ചറിഞ്ഞ മറ്റു എട്ടു പ്രതികൾക്കായി ഇന്ന് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാനും സാധ്യതയുണ്ട്.

കസ്റ്റഡിയിൽ ലഭിച്ച പ്രതികളെ വിശദമായി ചോദ്യം ചെയ്തതിനു ശേഷമാണ് ഇന്ന് തെളിവെടുപ്പിനെത്തിക്കുന്നത്.അഖിലിനെ കുത്താൻ ഉപയോഗിച്ച കത്തി കോളജിൽ ഒളിപ്പിച്ചതായി ഒന്നാം പ്രതി ശിവരഞ്ജിത്ത് ഇന്നലെ മൊഴി നൽകിയിരുന്നു. ശിവരഞ്ജിത്തിന്റെയും നസീമിന്റെയും സാന്നിധ്യത്തിൽ കത്തി കണ്ടെടുക്കും. മറ്റു തെളിവുകൾ ശേഖരിക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. കോളജ് വീണ്ടും തുറക്കുന്നത് തിങ്കളാഴ്ചത്തേയ്ക്ക് മാറ്റിയതിനാൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകില്ലെന്നാണ് പൊലീസ് വിലയിരുത്തൽ.

അതേസമയം ചില വിദ്യാർത്ഥി സംഘടനകൾ പ്രശ്‌നമുണ്ടാക്കുമെന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്ന് കനത്ത സുരക്ഷയാകും കോളജിലും പരിസരത്തും ഒരുക്കുക. കൃത്യത്തിൽ കൂടുതൽ പേർ പങ്കെടുത്തതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കോളേജിലെ രണ്ട് പൂർവ വിദ്യാർത്ഥികളും ആക്രമിക്കാൻ ഉണ്ടായിരുന്നതായി അഖിൽ ഇന്നലെ മൊഴി നൽകിയിരുന്നു.തിരിച്ചറിഞ്ഞ മറ്റു എട്ടു പ്രതികൾക്കായി ഇന്ന് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനും സാധ്യതയുണ്ട്. സർവ്വകലാശാല ഉത്തരപ്പേപ്പർ മോഷ്ടിച്ചതിനും, ഫിസിക്കൽ എജ്യുക്കേഷൻ ഡയറക്ടറുടെ വ്യാജ സീലുണ്ടാക്കിയതിനും ശിവരഞ്ജിത്തിനെതിരെ കന്റോൺമെന്റ് പോലീസ് രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തു.കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുക്കും.
അതേ സമയംഅറിയാവുന്ന ചോദ്യങ്ങൾക്ക് മാത്രം ഉത്തരം എഴുതിയാണ് പി.എസ്.സി പോലീസ് റാങ്ക് പട്ടികയിൽ ഒന്നാം റാങ്ക് നേടിയതെന്ന് ശിവരഞ്ജിത് പോലീസിന് മൊഴി നൽകിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here