Advertisement

അങ്കണവാടി ജീവനക്കാർക്ക് പുതിയ യൂണിഫോം; 2.64 കോടി അനുവദിച്ചതായി ആരോഗ്യമന്ത്രി

July 18, 2019
Google News 0 minutes Read

അങ്കണവാടി ജീവനക്കാർക്ക് പുതിയ യൂണിഫോം സൗജന്യമായി വിതരണം ചെയ്യുന്നതിന് 2,64,40,000 രൂപ അനുവദിച്ചതായി മന്ത്രി കെ.കെ. ശൈലജ  അറിയിച്ചു. അങ്കണവാടി ജീവനക്കാർ രൂപകൽപന ചെയ്തതും നിലവിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്നതുമായ സാരി മാറ്റിയാണ് പുതിയ യൂണീഫോം രൂപകൽപന ചെയ്തിരിക്കുന്നത്. മന്ത്രി കെ.കെ. ശൈലജയുടെ അധ്യക്ഷതയിൽ ചേർന്ന അങ്കണവാടി ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.

അങ്കണവാടി പ്രവർത്തകർക്ക് നൽകി വരുന്ന യൂണീഫോം കോട്ട് ആക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അങ്കണവാടി വർക്കർമാരുടെ യൂണിഫോം കോട്ടിന്റെ നിറം ഡാർക്ക് ആഷും ഹെൽപർമാരുടെ കോട്ടിന്റെ നിറം പച്ചയുമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. നാല് അളവിലുള്ള കോട്ടായിരിക്കും വിതരണം ചെയ്യുന്നത്. സംസ്ഥാനത്തെ 33,115 അങ്കണവാടി വർക്കർമാർക്കും 32,986 അങ്കണവാടി ഹെൽപർമാർക്കും ഇതിന്റെ പ്രയോജനം ലഭിക്കുന്നതാണെന്ന് മന്ത്രി അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here