Advertisement

കർണാടകയിലെ പ്രതിസന്ധി; വ്യക്തത തേടി കോൺഗ്രസ് സുപ്രീം കോടതിയിൽ

July 19, 2019
Google News 0 minutes Read
Supreme court judiciary

കർണാടകയിലെ ഭരണപ്രതിസന്ധി വീണ്ടും സുപ്രീം കോടതിയിൽ. സുപ്രീം കോടതി ഉത്തരവിൽ വ്യക്തത തേടി കോൺഗ്രസ് വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. വിപ്പ് നൽകുന്നതിൽ വ്യക്തത വേണമെന്നും കോടതി ഉത്തരവ് പാർട്ടിയുടെ ഭരണഘടനാ അവകാശങ്ങൾ ലംഘിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി.

വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കാൻ എംഎൽഎമാരെ നിർബന്ധിക്കുന്നതിനെതിരെയും ഹർജിയിൽ പരാമർശമുണ്ട്. കർണാടക കോൺഗ്രസ് അധ്യക്ഷൻ ദിനേശ് ഗുണ്ടുറാവു ആണ് ഹർജി നൽകിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here