കർണാടക പ്രതിസന്ധി; ഭൂരിപക്ഷം തെളിയിക്കാൻ കുമാരസ്വാമിക്ക് ഗവർണർ നൽകിയ സമയ പരിധി ഇന്ന് ഉച്ചക്ക് അവസാനിക്കും

കർണാടകയിൽ ഭൂരിപക്ഷം തെളിയിക്കാൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിക്ക് ഗവർണർ നൽകിയ സമയ പരിധി ഇന്ന് ഉച്ചക്ക് ഒന്നരക്ക് അവസാനിക്കും. ഗവർണറുടെ നട പടിക്കെതിരെ കോൺഗ്രസ് രംഗത്തെത്തി. ഭരണഘടനാ ബാധ്യതയാണ് ഗവർണർ ചെയ്യുന്നതെന്ന് ബിജെപി പ്രതികരിച്ചു. ഇന്നലെ വിശ്വാസ വോട്ട് നടക്കാത്തതിൽ പ്രതിഷേധിച്ച് ബി ജെ പി എം എൽ എ മാർ നിയമ സഭയ്ക്കുള്ളിലാണ് ഉറങ്ങിയത്.
കർണാടകയിൽ കുമാരസ്വാമി സർക്കാരിന്റെ ഭാവി ഇന്നറിയുമോ എന്ന് വ്യക്തമാക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി. ഉച്ചക്ക് ഒന്നരക്കകം വിശ്വാസവോട്ട് തേടുമോ അതോ സ്പീക്കറും ഗവർണറും തമ്മില്ലുള്ള നിയമയുദ്ധത്തിന് വഴിയൊരുക്കുമോ എന്നും അറിയാനിരിക്കുന്നതേയുള്ളൂ. ഇന്നലെ ഗവർണറുടെ ഇടപെടൽ ഉണ്ടായപ്പോൾ തന്നെ കോൺഗ്രസും ജെഡിഎസും എതിർത്തിരുന്നു.
Read Also : കർണാടകയിലെ കോൺഗ്രസ് എംഎൽഎ ശ്രീമന്ത് പാട്ടീലിനെ മുംബൈ സെന്റ് ജോർജ് ആശുപത്രിയിലേക്ക് മാറ്റി
ഗവർണറെ അനാവശ്യമായി ആക്ഷേപിക്കുന്നെന്നാണ് ബി ജെ പി നിലപാട് .ഗവർണറുടെ നിർദേശത്തെ ബിജെപി സ്വാഗതം ചെയ്തു.
വിശ്വാസ പ്രമേയത്തിന്മേൽ ചർച്ച തുടങ്ങിയ സ്ഥിതിക്ക് ഗവർണർക്ക് അന്ത്യശാസനം നൽകാനാവുമോ? ഭൂരിപക്ഷം നഷ്ടപ്പെട സർക്കാരിന് വിശ്വാസ വോട്ടെടുപ്പ് നീട്ടാനാവുമോ എന്നിങ്ങനെ നിരവധി നിയമ പ്രശ്നങ്ങൾക്കും കർണാടക രാഷ്ട്രീയ പ്രതിസന്ധി വഴിയൊരുക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here