Advertisement

ഖത്തറില്‍ നിന്നും ഹജ്ജ് നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ സൗദി പുതിയ വെബ്‌സൈറ്റ് ആരംഭിച്ചു

July 19, 2019
Google News 1 minute Read

ഖത്തറില്‍ നിന്നും ഹജ്ജ് നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ സൗദി പുതിയ വെബ്‌സൈറ്റ് ആരംഭിച്ചു. ഈ സംവിധാനം തടസ്സപ്പെടുത്തരുതെന്നും ഹജ്ജിനു താല്‍പര്യമുള്ള വിശ്വാസികളെ അതിനു അനുവദിക്കണമെന്നും സൗദി ഖത്തറിനോട് ആവശ്യപ്പെട്ടു.

ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്ത് ഖത്തറില്‍ ഉള്ള സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഹജ്ജ് നിര്‍വഹിക്കാന്‍ സൗദിയില്‍ എത്താമെന്ന് സൗദി അറിയിച്ചു. qh1440.haj.gov.sa എന്ന വെബ്‌സൈറ്റ് വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഈ വെബ്‌സൈറ്റ് ഖത്തറില്‍ ബ്ലോക്ക് ആക്കരുതെന്നും ഹജ്ജ് നിര്‍വഹിക്കാന്‍ താല്‍പര്യമുള്ളവരെ അതിനു അനുവദിക്കണമെന്നും സൗദി ഹജ്ജ് ഹജ്ജ് ഉംറ മന്ത്രാലയം ഖത്തറിനോട് ആവശ്യപ്പെട്ടു. രണ്ട് വര്‍ഷത്തിലധികമായി സൗദി ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങള്‍ ഖത്തറിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

കഴിഞ്ഞ വര്‍ഷത്തെ ഹജ്ജിനും കഴിഞ്ഞ ഉംറ സീസണിളും ഖത്തറില്‍ നിന്നുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ സൗദി ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ സംവിധാനം ഖത്തര്‍ തടസ്സപ്പെടുത്തിയതായി ആരോപണം ഉണ്ടായിരുന്നു. ഇത്തവണത്തെ ഹജ്ജുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി റിയാദില്‍ എത്തിയ ഖത്തര്‍ പ്രതിനിധി ഹജ്ജ് കരാറില്‍ ഒപ്പു വെക്കാതെ മടങ്ങിയതായി സൗദി അറിയിച്ചു. ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്ത് ഖത്തറില്‍ നിന്നുള്ളവര്‍ക്ക് ഹജ്ജ് നിര്‍വഹിക്കാമെന്നും എല്ലാ തീര്‍ഥാടകര്‍ക്കും ലഭിക്കുന്ന സേവനങ്ങള്‍ ഇവര്‍ക്കും ഉറപ്പ് വരുത്തുമെന്നും സൗദി വ്യക്തമാക്കി.

എന്നാല്‍ ഖത്തര്‍ എയര്‍വേയ്‌സ് അല്ലാത്ത വിമാനങ്ങളില്‍ മാത്രമേ ഇവര്‍ക്ക് സൗദിയില്‍ എത്താന്‍ സാധിക്കുകയുള്ളൂ. അതേസമയം വിശുദ്ധ ഖുറാന്റെ എണ്‍പത് ലക്ഷം പ്രതികള്‍ തീര്‍ഥാടകര്‍ക്ക് വിതരണം ചെയ്യാനായി തയ്യാറായതായി മതകാര്യ മന്ത്രാലയം അറിയിച്ചു. മുപ്പതിലധികം ഭാഷകളില്‍ ഹജ്ജ് കര്‍മങ്ങളുമായി ബന്ധപ്പെട്ട അമ്പത്തിരണ്ട് തരം പുസ്തകങ്ങള്‍ തീര്‍ഥാടകര്‍ക്ക് വിതരണം ചെയ്യും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here