Advertisement

മനുഷ്യന്റെ മുഖമുള്ള ചിലന്തി ! വീഡിയോ വൈറലാകുന്നു

July 19, 2019
Google News 7 minutes Read

മനുഷ്യന്റെ മുഖമുള്ള ചിലന്തിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ചൈനയിലാണ് ഈ വിചിത്ര ചിലന്തിയെ കണ്ടെത്തിയിരിക്കുന്നത്.

ചിലന്തിയുടെ പുറത്താണ് മനുഷ്യമുഖത്തിന് സമാനമായ പാടുകൾ കണ്ടെത്തിയിരിക്കുന്നത്. കണ്ണ്, മൂക്ക്, വായ എന്നിവയെല്ലാം പുറത്ത് കാണാം. ചിലർ ഈ ചിലന്തിക്ക് ‘സ്‌പെഡർമാൻ’ എന്ന പേരും നൽകി കഴിഞ്ഞു.

ചൈന ഡെയ്‌ലിയാണ് ഈ ചിലന്തിയെ കുറിച്ചുള്ള വാർത്ത ആദ്യം പുറത്ത് വിടുന്നത്. ചൈനയിലെ യുവാൻജിയാംഗ് നഗരത്തിലെ ഹുനാനിലാണ് ചിലന്തിയെ കണ്ടെത്തുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here