Advertisement

ബെയ്‌ലിസിനെ സൺ റൈസേഴ്സ് റാഞ്ചി; കൊൽക്കത്ത പരിശീലകനായുള്ള തിരച്ചിൽ തുടരുന്നു

July 19, 2019
Google News 1 minute Read

ഇംഗ്ലണ്ട് പരിശീലകൻ ട്രെവർ ബെയ്‌ലിസ് സൺ റൈസേഴ്സ് ഹൈദരാബാദിൻ്റെ മുഖ്യ പരിശീലകനായി ചുമതലയേറ്റു. അടുത്ത വർഷത്തെ ഐപിഎൽ സീസൺ മുതലാണ് മുൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പരിശീലകൻ സൺ റൈസേഴ്സിനെ പരിശീലിപ്പിക്കുക. ഈ വർഷം സ്ഥാനമൊഴിഞ്ഞ ടോം മൂഡിക്കു പകരമാണ് ബെയ്‌ലിസ് സ്ഥാനമേൽക്കുക.

2012, 2014 എഡിഷനുകളിൽ കൊൽക്കത്തയെ ചാമ്പ്യന്മാരാക്കിയ ബെയ്‌ലിസ് അവിടേക്ക് തന്നെ തിരികെ വരുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് സൺ റൈസേഴ്സ് ഇടപെട്ടത്. 2015ൽ ഇംഗ്ലണ്ടിൻ്റെ പരിശീലകനായി ചുമതലയേറ്റ അദ്ദേഹം ഇക്കൊല്ലം അവരെ ചാമ്പ്യന്മാരാക്കി. ഒപ്പം ഇംഗ്ലണ്ടിനെ ലോകത്തിലെ ഒന്നാം നമ്പർ ഏകദിന ടീമാക്കി മാറ്റി.

മുൻപ് 2010-11 കാലയളവിൽ സിഡ്നി സിക്സേഴ്സിനെ ബിഗ് ബാഷ് ലീഗ് ചാമ്പ്യന്മാരാക്കിയ അദ്ദേഹം 2011 ലോകകപ്പിൽ ശ്രീലങ്കയെ ഫൈനലിലെത്തിച്ചിരുന്നു. ഫൈനലിൽ ലങ്ക ഇന്ത്യയോട് പരാജയപ്പെടുകയായിരുന്നു. ഈ വരുന്ന ആഷസ് പരമ്പരയ്ക്കു ശേഷം ബെയ്‌ലിസ് ഇംഗ്ലണ്ട് പരിശീലക സ്ഥാനമൊഴിയുമെന്നാണ് വിവരം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here