അനങ്ങൻമല ക്വാറി വിരുദ്ധ സമരം ഒതുക്കാൻ പണം ആവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ്

അനങ്ങൻമല ക്വാറി സമരം ഒതുക്കാനാണ് ഒറ്റപ്പാലം വരോട് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഇടനിലക്കാരനായി പണം ആവശ്യപ്പെട്ടത്. കൗൺസിലർമാർ അടക്കമുള്ളവരെ താൻ പറഞ്ഞ് നിർത്താമെന്നും മുഹമ്മദ് എന്ന വാപ്പു പറയുന്നു.ക്വാറി മുതലാളിയുടെ മാനേജരെന്ന പേരിൽ വിളിച്ച 24 പ്രതിനിധി ശ്രീജിത്ത് ശ്രീകുമാരനോടാണ് മണ്ഡലം പ്രസിഡന്റ് ഇടപാട് സംസാരിച്ചത്. 24 എക്‌സ്‌ക്ലൂസീവ്‌.

നാളെ പണവുമായി നേരിൽ കാണാമെന്ന് പറഞ്ഞാണ് മണ്ഡലം പ്രസിഡൻറുമായുള്ള സംസാരം അവസാനിപ്പിക്കുന്നത്. ക്വാറിക്കെതിരെ നാട്ടുകാരുടെ ജനകീയ സമരം ഇപ്പോഴും തുടരുമ്പോഴാണ് സമരത്തിനെതിരെ ഇടനിലക്കാരനായി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രംഗത്തെത്തുന്നത്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More