അത്തരമൊരു മത്സരഫലം നീതികേടായി തോന്നി; ലോകകപ്പ് നേടിയത് തൃപ്തികരമായില്ലെന്ന് ഓയിൻ മോർഗൻ

ലോകകപ്പ് ജേതാക്കളായതിനു ശേഷം വിവാദങ്ങളിൽ അദ്യമായി പ്രതികരിച്ച് ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗൻ. മത്സരഫലം നീതികേടായി തോന്നിയെന്നും അങ്ങനെ വിജയിക്കാൻ ആരും ആഗ്രഹിക്കില്ലെന്നും മോർഗൻ പറഞ്ഞു.

“രണ്ട് ടീമുകളും തുല്യശക്തികളായിരുന്നു. മത്സരവും സമതുലമായിരുന്നു. അരും പരാജയപ്പെട്ടു എന്ന് പറയാൻ സാധിക്കില്ല. അത്തരമൊരു ഫലം നീതികേടാണ്. എവിടെയാണ് ജയിച്ചതെന്നും തോറ്റതെന്നും ഞാൻ ആലോചിക്കും. ജയിച്ചു എന്നത് അതിനെ ലഘൂകരിക്കുന്നില്ല. പക്ഷേ, തോൽവിയാണ് ഏറെ വേദനിപ്പിക്കുന്നത്.”- മോർഗൻ പറഞ്ഞു.

അത് കൃത്യമായി അർഹിച്ചത് തങ്ങളാണെന്ന് പറയാവുന്ന നിമിഷങ്ങൾ മത്സരത്തിൽ ഉണ്ടായിരുന്നില്ലെന്നും മോർഗൻ കൂട്ടിച്ചേർത്തു. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി വില്ല്യംസണും ഞാനുമായി കുറേ താണ ഈ വിഷയം സംസാരിച്ചിരുന്നു. പക്ഷേ, ഒരു വിശദീകരണത്തിലേക്കെത്താൻ സാധിച്ചില്ലെന്നും മോർഗൻ പറഞ്ഞു.

മത്സരം സമനിലയായിരുന്നു. തുടർന്ന് സൂപ്പർ ഓവറും സമനില ആയതോടെ മത്സരത്തിൽ കൂടുതൽ ബൗണ്ടറിയടിച്ച ഇംഗ്ലണ്ട് ജേതാക്കളാവുകയായിരുന്നു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More