സൗദി എയര്‍ലൈന്‍സ്‌ കൂടുതല്‍ ആഭ്യന്തര സര്‍വീസുകള്‍ ജിദ്ദയിലെ പുതിയ ടെര്‍മിനലിലേക്ക് മാറ്റുന്നു

സൗദി എയര്‍ലൈന്‍സ്‌ കൂടുതല്‍ ആഭ്യന്തര സര്‍വീസുകള്‍ ജിദ്ദയിലെ പുതിയ ടെര്‍മിനലിലേക്ക് മാറ്റുന്നു. മറ്റു ടെര്‍മിനലുകളില്‍ നിന്ന് പുതിയ ടെര്‍മിനലിലേക്ക് ബസ് സര്‍വീസ് ഉണ്ടായിരിക്കുമെന്നും എയര്‍ലൈന്‍സ്‌ അറിയിച്ചു.

സൗദി എയര്‍ലൈന്‍സിന്‍റെ ജിദ്ദയില്‍ നിന്നുള്ള ഇരുപത്തിയൊന്ന് ആഭ്യന്തര സര്‍വീസുകള്‍ ആണ് പുതിയ ടെര്‍മിനലിലേക്ക് മാറ്റുന്നത്. അല്‍ബാഹ, ദവാദ്മി, ഖൈസൂമ, തബൂക്, യാമ്പു, കൊറിയാത്, അറാര്‍, അല്‍ വജ്ഹ്, അല്‍ ഊലാ, ഹുഫൂഫ്, തരീഫ്, ജിസാന്‍, ശറൂറ, തായിഫ്, അല്‍ ജൂഫ്, ബിഷ, ഹായില്‍, റഫ്ഹ, വാദി ദവാസിര്‍, അബഹ, നജ്റാന്‍ എന്നീ വിമാനത്താവളങ്ങളിലേക്കും തിരിച്ചുമുള്ള സര്‍വീസ് ജിദ്ദയിലെ പുതിയ ടെര്‍മിനലില്‍ നിന്നായിരിക്കും.

ജിദ്ദയിലെ മറ്റു ടെര്‍മിനലുകളില്‍ നിന്നും പുതിയ ടെര്‍മിനലിലേക്ക് ബസ് സര്‍വീസ് ഉണ്ടായിരിക്കുമെന്ന് സൗദി എയര്‍ലൈന്‍സ്‌ അറിയിച്ചു. ഏത് ടെര്‍മിനലില്‍ നിന്നാണ് പുറപ്പെടുന്നത് എന്ന വിവരം യാത്രാ ഷെഡ്യൂള്‍ നോക്കി ഉറപ്പു വരുത്തണമെന്ന് എയര്‍ലൈന്‍സ്‌ യാത്രക്കാരോട് നിര്‍ദേശിച്ചു. കഴിഞ്ഞ വര്‍ഷം മേയ് ഇരുപത്തിയൊമ്പതിനാണ് ജിദ്ദയിലെ പുതിയ ടെര്‍മിനലില്‍ നിന്ന് വിമാന സര്‍വീസുകള്‍ ആരംഭിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top