ഷീല ദീക്ഷിത് അന്തരിച്ചു

മുൻ ഡെൽഹി മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഷീല ദീക്ഷിത് അന്തരിച്ചു. 81 വയസ്സായിരുന്നു. അൽപ്പസമയം മുമ്പാണ് ഷീല ദീക്ഷിത് അന്തരിച്ചത്.
ഡൽഹിയുടെ ചരിത്രത്തിലെ രണ്ടാമത്തെ വനിതാ മുഖ്യമന്ത്രിയാണ് ഷീല. ഡെൽഹിയിലെ ഗോൽ മാർക്കറ്റ് മണ്ഡലത്തിൽ നിന്നാണ് ഷീല എംഎൽഎ ആയി വിജയിച്ചത്.
2014 മാർച്ച് 11നാണ് കേരള ഗവർണറായി ഷീല ദീക്ഷിത് സ്ഥാനമേറ്റെടുത്തത്. 2014 ൽ നരേന്ദ്രമോദി സർക്കാർ അധികാരത്തിലെത്തിയശേഷം യുപ.എ. സർക്കാർ നിയമിച്ച പന്ത്രണ്ടോളം ഗവർണർമാരെ നീക്കാൻ ശ്രമിച്ചിരുന്നു. ഇതേ തുടർന്ന് 2014 ആഗസ്റ്റ് 26-ാം തീയതി അവർ രാജിവെച്ചു. അഞ്ചു മാസമാണ് അവർ കേരള ഗവർണറായിരുന്നത്. ഇക്കാലയളവിൽ സംസ്ഥാന നിയമസഭയെ അഭിസംബോധന ചെയ്യാൻ അവർക്ക് അവസരം കിട്ടിയില്ല.
എം ജി. സർവകലാശാലാ വൈസ് ചാൻസലറായിരുന്ന ഡോ എ വി ജോർജിനെ പിരിച്ചുവിട്ടത് ഷീല ദിക്ഷിത് ഗവർണർ ആയിരുന്നപ്പോൾ എടുത്ത നിർണായക തീരുമാനമായിരുന്നു. ഇന്ത്യയിൽ ആദ്യമായായിരുന്നു ഒരു വി സിയെ ചാൻസലറെന്ന നിലയിൽ ഗവർണർ പിരിച്ചുവിടുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here