അണ്ടർവാട്ടർ ഫോട്ടോഷൂട്ട് നടത്തിയ ദക്ഷിണ കൊറിയൻ നടിക്ക് അഞ്ചു വർഷം തടവ്

അണ്ടർവാട്ടർ ഫോട്ടോഷൂട്ട് നടത്തിയ ദക്ഷിണ കൊറിയൻ നടിയ്ക്ക് അഞ്ച് വർഷത്തെ തടവ്. റിയാലിറ്റി ഷോയുടെ ഭാഗമായി നടത്തിയ ഫോട്ടോഷൂട്ടാണ് നടിയെ ജയിലിലെത്തിച്ചത്. ദ് കിങ്, മോണേസ്റ്റാർ സീരീസ് തുടങ്ങിയവയിലൂടെ ശ്രദ്ധ നേടിയ ലീ ലിയോളിനാണ് ശിക്ഷ ലഭിച്ചത്. തായ്ലൻഡിലെ ജയിലിലാണ് നടി തടവിലായിരിക്കുന്നത്.

കടലിലിറങ്ങി വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ജീവികളെ പിടിച്ചുവെന്നതാണ് നടിയ്ക്കെതിരെ ഉന്നയിച്ചിരിക്കുന്ന കേസ്. ലോ ഓഫ് ജങ്കിൾ എന്ന റിയാലിറ്റി ഷോയുടെ ഭാഗമായിട്ടായിരുന്നു കടലിലെ ഫോട്ടോ ഷൂട്ട്. തായ്ലന്റിലായിരുന്നു ചിത്രീകരണം.

ജൂൺ 30 നായിരുന്നു ഈ വീഡിയോ സംപ്രേഷണം ചെയ്തത്. ഇതോടെ ലീ യ്ക്ക് എതിരെയുള്ള പ്രതിഷേധം ശക്തമായി. തുടർന്ന് ഇവർക്കെതിരെ തായ്ലന്റ് പോലീസ് കേസെടുക്കുകയായിരുന്നു. നടിയ്ക്ക് അവിടത്തെ നിയമങ്ങൾ അറിയാത്തത് കൊണ്ട് സംഭവിച്ചതാണെന്ന് റിയാലിറ്റി ഷോ അധികൃതർ വാദിച്ചെങ്കിൽ പോലീസ് വിട്ട് വീഴ്ചയ്ക്ക് തയ്യാറായിരുന്നില്ല. തുടര്‍ന്ന് 50000 രൂപ പിഴയും അഞ്ച് വര്‍ഷം തടവും വിധിക്കുകയായിരുന്നു.‌നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More