Advertisement

കണ്ണൂരിൽ ഇരുപതിലേറെ പേർക്ക് തെരുവുനായയുടെ കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

July 20, 2019
Google News 0 minutes Read

കണ്ണൂർ ജില്ലാ ആശുപത്രി പരിസരത്ത് തെരുവുനായ ശല്യം രൂക്ഷം. ഇരുപതിലേറെ പേർക്ക് തെരുവുനായയുടെ കടിയേറ്റു.

വെള്ളിയാഴ്ചയാണ് ജില്ലാ ആശുപത്രി പരിസരത്തെ നിരവധി പേർക്ക് തെരുവുനായയുടെ കടിയേറ്റത്. അഞ്ച് കണ്ടി, കന്റോൺമെന്റ്, കിലാശ്ശി, എന്നി മേഖലകളിൽ തെരുവുനായയുടെ ആക്രമണമുണ്ടായി. ബസ് കാത്തു നിന്നവരും കാൽനട യാത്രക്കാരുമാണ് ആക്രമണത്തിനിരയായത്. കാലിനാണ് കൂടുതൽ പേർക്കും കടിയേറ്റത്.
പതിനൊന്ന് വയസുള്ള ഒരു കുട്ടിക്കും തെരുവുനായയുടെ കടിയേറ്റു.

പരിക്കേറ്റവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. അക്രമാകാരിയായ നായയെ നാട്ടുകാർ തന്നെ തല്ലിക്കൊന്നു. പ്രദേശത്ത് വ്യാപകമായി മാലിന്യം നിക്ഷേപിക്കുന്നതാണ് തെരുവ് നായ ശല്യം രൂക്ഷമാകാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here