നീണ്ടകരയില്‍ കാണാതായ മത്സ്യ തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ ശക്തമാക്കി
കൊല്ലം നീണ്ടകരയില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായുളള തിരച്ചില്‍ ശക്തമാക്കി. കോസ്റ്റ് ഗാര്‍ഡ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ,കോസ്റ്റല്‍ പോലീസ് എന്നിവര്‍ സംയുക്തമായാണ് തെരച്ചില്‍ നടത്തുന്നത്. മല്‍സ്യതൊഴിലാളികളും തെരച്ചിലില്‍ പങ്കെടുക്കുന്നു. തമിഴ്‌നാട്ടില്‍ നിന്ന് മത്സ്യബന്ധനത്തിന് പുറപ്പെട്ട സെന്റ് ഡി കോസ്റ്റ എന്ന ബോട്ട് ശക്തമായ കാറ്റില്‍ കഴിഞ്ഞ ദിവസമാണ് തകര്‍ന്നത്. ബോട്ടിലുണ്ടായിരുന്ന 2 പേര്‍ നീന്തി രക്ഷപ്പെട്ടു.
തമിഴ്‌നാട് സ്വദേശികളായ രാജു, ഡോണ്‍ ബോസ്‌കോ, സഹായി രാജു എന്നിവരെയാണ് കാണാതായത്. ശക്തമായ കാറ്റില്‍ വള്ളം മറിയുകയും വള്ളത്തിലുണ്ടായിരുന്ന 5 പേര്‍ കടലില്‍ വീഴുകയുമായിരുന്നു. സാഗരമാതാ എന്ന വള്ളമാണ് അപകടത്തില്‍പ്പെട്ടത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here