30 വർഷങ്ങളായി പരിചയമുള്ളവർ തള്ളിപ്പറഞ്ഞു; മൂന്ന് വർഷങ്ങളായി അറിയാവുന്നവർ കൂടെ നിന്നു: അലൻസിയർ പ്രതികരിക്കുന്നു
തനിക്കെതിരെ ഉയർന്ന മീ ടൂ ആരോപണത്തിൽ ജീവിതം വല്ലാതെ മാറിപ്പോയെന്ന് നടൻ അലൻസിയർ ലോപ്പസ്. മൂന്ന് വര്‍ഷമായി തന്നെ അറിയുന്നവര്‍ കൂടെ നിന്നപ്പോള്‍ മുപ്പത് വര്‍ഷത്തെ പരിചയമുള്ളവര്‍ തള്ളിപ്പറയുകയാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ഒരു ന്യൂസ് ചാനലിനു നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം മനസ്സു തുറന്നത്.
ഈ വാര്‍ത്ത താന്‍ അറിയുന്നത് സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നുമായിരുന്നു. ആരോപണം ഉണ്ടായതിനു പിന്നാലെ ഒരുപാട് ദിവസങ്ങളില്‍ ബിജു മേനോന്‍ അടക്കമുള്ളവരുടെ കൂടെ ഒരു വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഹോട്ടലില്‍ ആയിരുന്നെങ്കില്‍ ജീവനോടെ ഉണ്ടാകില്ലായിരുന്നെന്നും അലന്‍സിയര്‍ പറയുന്നു.
അന്ന് ബിജു മേനോന്‍, സന്ദീപ് സേനന്‍, സുധി കോപ്പ എന്നിവരൊക്കെ നല്‍കിയ പിന്തുണയും അവര്‍ തന്നില്‍ അര്‍പ്പിച്ച വിശ്വാസവുമാണ് ഇപ്പോഴും താൻ ജീവിച്ചിരിക്കാന്‍ കാരണം. കൊമേഴ്‌സ്യല്‍ സിനിമാ മേഖലയില്‍ നിന്നും നിരവധി പേര്‍ തന്നെയും തന്റെ കുടുംബത്തെയും വിളിച്ച് പിന്തുണ അറിയിച്ചിരുന്നുവെന്നും അലൻസിയർ കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here