നീലേശ്വരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പരീക്ഷാ ആള്‍മാറാട്ടം; പ്രതികളെ പിടികൂടാതെ പൊലീസ്

കോഴിക്കോട് നീലേശ്വരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പരീക്ഷാ ആള്‍മാറാട്ടം നടന്ന് രണ്ട് മാസമായിട്ടും പ്രതികളെ പിടികൂടാതെ പൊലീസ്. ഭരണകക്ഷി അധ്യാപക സംഘടനയുമായുള്ള ബന്ധമാണ് ഇവരുടെ അറസ്റ്റ് വൈകാന്‍ കാരണം എന്ന ആരോപണം ശക്തിപ്പെടുകയാണ്. മേയ് 13-നാണ് മുക്കം പൊലീസ് അധ്യാപകര്‍ക്ക് എതിരെ ക്രിമിനല്‍ കേസെടുത്തത് .
മേയ് 10നാണ് പരീക്ഷാ ആള്‍മാറാട്ടത്തില്‍ നീലേശ്വരം സ്‌കൂളിലെ രണ്ട് അധ്യാപകരെയും ,ചേന്ദമംഗല്ലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിലെ ഒരു അധ്യാപകനെയും സസ്‌പെന്റ് ചെയ്ത് ഉത്തരവിറക്കിയത്. പരീക്ഷാ ചീഫ് സൂപ്രണ്ടും നീലേശ്വരം ഗവണ്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രിന്‍സിപ്പലുമായ കെ റസിയ, ഇതേ സ്‌കൂളിലെ അധ്യാപകനും അഡീഷണല്‍ ഡെപ്യൂട്ടി ചീഫുമായ നിഷാദ് വി മുഹമ്മദ്, പരീക്ഷാ ഡെപ്യൂട്ടി ചീഫും ചേന്ദമംഗലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനുമായ പികെ ഫൈസല്‍ എന്നിവരുടെ പേരില്‍ മേയ് 13-ന് മുക്കം പൊലീസ് ക്രിമിനല്‍ കേസെടുക്കുകയും ചെയ്തു. ഇതില്‍ ചേതമംഗല്ലൂര്‍ സ്‌കൂളിലെ അധ്യാപകന്‍ കഴിഞ്ഞ മാസം പൊലീസില്‍ കീഴടങ്ങി. എന്നാല്‍ സംഭവം നടന്ന് രണ്ട് മാസമായിട്ടും ഒളിവിലുള്ള ഒന്നും, രണ്ടും പ്രതികളെ പിടികൂടാന്‍ പൊലീസിനായിട്ടില്ല. ഇതു സംബന്ധിച്ച് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനോട് വിവരങ്ങള്‍ ആരാഞ്ഞപ്പോള്‍ കൃത്യമായ മറുപടി നല്‍കാന്‍ ഉദ്യോഗസ്ഥന്‍ തയ്യാറായില്ല.
എന്നാല്‍ ഭരണകക്ഷി അധ്യാപക സംഘടനയുമായുള്ള ബന്ധമാണ് ഇവരുടെ അറസ്റ്റ് വൈകാന്‍ കാരണം എന്നാണ് ആരോപണം. ഇരുവരും സ്വന്തം വീടുകളിലും, ബന്ധുവീടുകളിലുമായാണ് കഴിയുന്നത്. ഇത് പൊലീസിന് വ്യകതമായി അറിയുകയും ചെയ്യാം. പക്ഷേ അന്വേഷണ ഉദ്യേഗസ്ഥര്‍ക്കുമേലുള്ള സമ്മര്‍ദമാണ് ഇരുവരുടെയും അറസ്റ്റ് വൈകാന്‍ കാരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here