ഫെയ്സ് ആപ്പ് ആപ്പിനു വ്യാജൻ ഭീഷണി; സൂക്ഷിക്കണമെന്ന് ഗവേഷകർ

ലോകമൊന്നടങ്കം തരംഗമായ ഫെയ്‌സ് ആപ്പിനോട് സാദൃശ്യമുളള വ്യാജ ആപ്പ് എത്തിയതായി സൈബര്‍ സുരക്ഷാ വിദഗ്ധര്‍. വ്യാജ ഫെയ്‌സ് ആപ്പിനെ കരുതിയിരിക്കണമെന്ന് റഷ്യന്‍ സൈബര്‍ സുരക്ഷാ കമ്പനിയായ കാസ്‌പെര്‍സ്‌കിയിലെ ഗവേഷകന്‍ ഇഗോര്‍ ഗോളോവിന്‍ പറഞ്ഞു.
ഫെയ്‌സ് ആപ്പ് ശേഖരിക്കുന്ന ഉപയോക്താക്കളുടെ മുഖത്തിന്റെ ചിത്രവും ഫോണ്‍വിവരങ്ങളും ദുരുപയോഗം ചെയ്യപ്പെടാനുളള സാധ്യതകളെ കുറിച്ച് സൈബര്‍ സുരക്ഷാരംഗത്തുളളവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് വ്യാജ ആപ്പ് എത്തിയതായുളള മുന്നറിയിപ്പ് പുറത്തുവന്നിരിക്കുന്നത്.
നിര്‍മിത ബുദ്ധി ഉപയോഗിച്ച് ഒരാളുടെ ചിത്രം പ്രായം കൂടിയാലും കുറഞ്ഞാലും എങ്ങനെയിരിക്കും എന്ന് കാട്ടിത്തരുന്നത് അടക്കമുളള കൗതുകങ്ങള്‍ ഉള്‍ക്കൊളളുന്നതാണ് ഫെയ്‌സ് ആപ്പ്. ഫെയ്‌സ് ആപ്പ് ഉപയോഗിച്ച് രൂപപ്പെടുത്തിയെടുക്കുന്ന പ്രായം കൂടിയ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെയ്ക്കുന്ന തിരക്കിലാണ് ഇന്ന് ലോകം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here