മലപ്പുറത്ത് വീട് കുത്തിത്തുറന്ന് കവര്‍ച്ച; വീട്ടുടമയുടെ മരുമകനടക്കം ആറ് യുവാക്കള്‍ പൊലീസ് പിടിയില്‍

മലപ്പുറം വഴിക്കടവില്‍ വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച നടത്തിയ കേസില്‍ വീട്ടുടമയുടെ മരുമകനടക്കം 6 യുവാക്കള്‍ പൊലീസ് പിടിയില്‍. പ്രതികളെ തെളിവെടുപ്പിനായി എത്തിച്ചെങ്കിലും നാട്ടുകാരുടെ കടുത്ത പ്രധിഷേധം കാരണം പൊലീസ് സംഘം തെളിവെടുപ്പ് നടത്താതെ പ്രതികളേയും കൊണ്ട് മടങ്ങി.

പെരിന്തല്‍മണ്ണ മുള്ള്യാര്‍കുര്‍ശി സ്വദേശികളായ മുഹമ്മദ് ഫൈസല്‍, പന്തലാശേരി അബ്ദുള്‍ നാസര്‍, പന്തലാശ്ശേരി ശിഹാബ്, കൊടുവായിക്കല്‍ മുഹമ്മദ്, വഴിക്കടവ് നാരോക്കാവ് സ്വദേശികളായ വടക്കന്‍ ഷഫാഫ്, വടക്കേടത്ത് അഖില്‍ എന്നിവരാെയാണ് പൊലീസ് പിടികൂടിയത്. ഇവരെ തെളിവെടുപ്പിനായി സ്ഥലത്ത് എത്തിച്ചെങ്കിലും നാട്ടുകാരുടെ കടുത്ത പ്രധിഷേധം കാരണം പൊലീസ് സംഘം പ്രതികളേയും കൊണ്ട് മടങ്ങുകയായിരുന്നു. ഇക്കഴിഞ്ഞ ജൂണ്‍ 29നാണ് വഴിക്കടവ് നാരോക്കാവ് യാച്ചീരി കുഞ്ഞിമുഹമ്മദിന്റെ ആളൊഴിഞ്ഞ വീട്ടില്‍ മോഷണം നടന്നത്. ആറ് ലക്ഷം രൂപയും രണ്ട് പവന്‍ സ്വര്‍ണാഭരണവും വിദേശ കറന്‍സിയും പ്രതികള്‍ കവര്‍ന്നത്.

പരാതിക്കാരന്റെ സഹോദരി പുത്രനാണ് പ്രതി അഖില്‍. അമ്മാവന്റെ വീട്ടില്‍ സ്വര്‍ണവും പണവും സൂക്ഷിച്ച വിവരം അയല്‍വാസിയും സുഹൃത്തുമായ ഷവാഫിനോട് അഖില്‍ പറഞ്ഞിരുന്നു. ഇവ കൊള്ളയടിക്കാനായി പെരിന്തല്‍മണ്ണ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രഫഷണല്‍ കവര്‍ച്ചാസംഘത്തെ നിയോഗിച്ചു. തുടര്‍ന്ന് ആളില്ലാത്ത സമയം നോക്കി കവര്‍ച്ച നടത്തുകയായിരുന്നു. പ്രതികളായ ഫൈസല്‍ മറ്റൊരു കൊലപാതക കേസിലും കവര്‍ച്ച കേസിലും ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്. വഴിക്കടവ് നാരോക്കാവ് സ്വദേശി ഷഫാസ് എന്ന പോപ്പി പോക്‌സോ കേസില്‍ ഉള്‍പ്പെട്ടയാളാണ്. നാസറും ശിഹാബും പാണ്ടിക്കാട് മേലാറ്റൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് ഹവാല പണമിടപാട് സംഘത്തിന്റെ കരിയര്‍ മാരാണെന്നന്നും പൊലീസ് പറയുന്നു.

പിടിയിലായ എല്ലാവരും കഞ്ചാവിന്റെ കടുത്ത അടിമകളാണ്. ഇവരെ നിലമ്പൂര്‍ ജെ എഫ് സി എം കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top