എസ്എഫ്‌ഐയ്ക്ക് രൂക്ഷ വിമര്‍ശനവുമായി എഐഎസ്എഫ് പ്രവര്‍ത്തന റിപ്പോര്‍ട്ട്

എസ്എഫ്‌ഐയ്ക്ക് രൂക്ഷവിമര്‍ശനവുമായി എഐഎസ്എഫ് കൊല്ലം ജില്ലാസമ്മേളന പ്രവര്‍ത്തന റിപ്പോര്‍ട്ട്. വര്‍ഗീയ സംഘടനകളെക്കാള്‍ ഭയാനകമായ രീതിയിലാണ് എസ്എഫ്‌ഐ കലാലയങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്. എസ്എഫ്‌ഐ കലാലയങ്ങളില്‍ എഐഎസ്എഫിനെ മുഖ്യശത്രുവായി കാണുന്നുവെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശനം.
കൊല്ലം പാരിപ്പള്ളിയില്‍ തുടരുന്ന എഐഎസ്എഫ് ജില്ലാസമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് എസ്എഫ്‌ഐയെ രൂക്ഷമായി വിമര്‍ശിക്കുന്നത്. ജില്ലയിലെ മിക്ക ക്യമ്പസുകളിലും എസ്എഫ്‌ഐ മുഖ്യശത്രുവായിട്ടാണ് എഐഎസ്എഫിനെ് കാണുന്നതെന്ന് റിപ്പോര്‍ട്ടില്‍വിമര്‍ശിക്കുന്നു. എസ്എഫ്‌ഐയുടെ പ്രവര്‍ത്തനം അരാഷ്ട്രീയമാണ്. വര്‍ഗീയ സംഘടനകളെക്കാള്‍ ഭയാനകമായിട്ടാണ് ക്യാമ്പസുകളില്‍ എസ്എഫ്‌ഐയുടെ പ്രവര്‍ത്തനം.
എസ്എഫ്‌ഐയുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ വര്‍ഗീയ ഫാസിസ്റ്റ് സംഘടനകള്‍ക്ക് ക്യാമ്പസുകളില്‍ വേരുറപ്പിക്കാന്‍ സഹായിക്കുന്നതാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാടട്ടന്നു. കുണ്ടറ ഐഎച്ച്ആര്‍ഡി കോളജില്‍ എഐഎസ്എഫ് ഭരണത്തിലെത്തുമെന്ന് കണ്ട് എസ്എഫ്‌ഐ തിരഞ്ഞെടുപ്പ് അട്ടിമറിച്ചു. വര്‍ഗീയ സംഘടനകള്‍ക്ക് കോളജ് ഭരണം ലഭിച്ചാലും എഐഎസ്എഫിന് ലഭിക്കരുതെന്ന നിലപാടാണ് എസ്എഫ്‌ഐയ്ക്കെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എഐഎസ്എഫ് ജില്ലാ കമ്മറ്റിയുടെ പ്രവര്‍ത്തനത്തെക്കുറിച്ചും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. ക്യാമ്പെയിനുകള്‍ ഏറ്റെടുക്കുവാനും വിജയിപ്പിക്കാനും കമ്മറ്റികള്‍ ഒരു പോലെ ശ്രമിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here