ഐഎംഎ കുംഭകോണ കേസിലെ മുഖ്യപ്രതി മൻസൂർ ഖാൻ ആശുപത്രിയിൽ

mansoor

ഐഎംഎ കുംഭകോണ കേസിലെ മുഖ്യപ്രതി മൻസൂർ ഖാൻ ആശുപത്രിയിൽ. ഹൃദയ സംബന്ധിയായ അസുഖത്തെ തുടർന്നാണ് മൻസൂർഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്രീ ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോവാസ്‌കുലർ സയൻസസിലാണ് മൻസൂർ ഖാനെ പ്രവേശിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ ശനിയാഴ്ചയാണ് പ്രത്യേക കള്ളപ്പണം തടയൽ ആക്ട് പ്രകാരം എൻഫോഴ്‌സ്‌മെൻറ് കസ്റ്റഡിയിൽ വിടുന്നത്. ജൂലൈ 23 വരെയായിരുന്നു കസ്റ്റഡി. വെള്ളിയാഴ്ച രാവിലെ ന്യൂ ഡൽഹി വിമാനമത്താവളത്തിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുക്കുന്നത്.

ഐ മോണിറ്ററി അഡ്വൈസറി എന്ന നിക്ഷേപ കമ്പനി സ്ഥാപിച്ച് 40,000 ത്തിലധികം ആളുകളിൽ നിന്നായി കോടികൾ തട്ടിയ കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബി ആർ രവികാന്ത് ഗൗഡ തലവനായ ഒരു 11 അംഗ സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം രൂപീകരിച്ച് ഇയാളെ അന്വേഷിച്ച് വരികയായിരുന്നു. അതിനിടയിലാണ് ന്യൂഡൽഹി വിമാനത്താവളത്തിൽ നിന്ന് ഇയാളെ പിടികൂടുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top